Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരമണിക്കൂറിനുള്ളിൽ രോഗബാധയുണ്ടോ എന്ന് തിരിച്ചറിയാം, കോവിഡ് 19 കണ്ടെത്താൻ പുതിയ പരിശോധന വികസിപ്പിച്ച് ഓക്സ്‌ഫഡ് ഗവേഷകർ

അരമണിക്കൂറിനുള്ളിൽ രോഗബാധയുണ്ടോ എന്ന് തിരിച്ചറിയാം, കോവിഡ് 19 കണ്ടെത്താൻ പുതിയ പരിശോധന വികസിപ്പിച്ച് ഓക്സ്‌ഫഡ് ഗവേഷകർ
, വെള്ളി, 20 മാര്‍ച്ച് 2020 (08:50 IST)
ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 വൈറസിന്റെ സാനിധ്യം അതിവേഗം തിരിച്ചറിയാൻ സാധിക്കുന്ന പരിശോധനാരീതി വികസിപ്പിച്ചെടുത്ത് ഓക്സ്ഫഡ് ഗവേഷകർ. അരമണിക്കൂറുകൊണ്ട് രോഗ നിർണയം നടത്താനാകും എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. റാപ്പിഡ് ഡിറ്റക്ഷൻ കിറ്റുകളാണ് ഗവേഷകർ വികസിപിച്ചിരിക്കുന്നത്. 
 
ഓക്സ്ഫഡ് എൻജിനീയറിങ് സയൻസ് ‍ഡിപ്പാർട്ട്മെന്റും ഓക്സ്ഫഡ് സുഷൗ സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ചും ചേർന്നാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തുത്. SARS CoV-2 RNA, RNA പ്രാഗ്മെന്റുകൾ പ്രത്യേകം തിരിച്ചറിയാൻ പുതിയ പരിശോധനാ രീതിക്ക് കഴിയും. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പോലും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ളതാണ് പുതിയ പരിശോധനാരീതി. പഠനത്തിന്റെ ഭാഗമായി ചൈനയിലെ ഷെൻഷെൻ ലുവ ഹൗ പീപ്പിൾസ് ആശുപത്രിയിലെ 16 സാംപിളുകൾ പരിശോധിച്ചിരുന്നു. ഇതിൽ 8 കേസുകളും നെഗറ്റീവ് ആയിരുന്നു.
 
ഇത് പിന്നീട് RT-PCR മാർഗം ഉപയോഗിച്ച് വീണ്ടും പരിശോധിച്ച് ഫലം ശരിയെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. കോവിഡ് 19നെ പ്രതിരോധിക്കുന്നതിനായി ഗുണകരമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാൻ സാധിച്ചതിൽ വലിയ അഭിമാനം ഉണ്ട് എന്ന് ഓക്സ്ഫഡ് സുഷൗ സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് സെന്റർ ഡയറക്ടർ ഷാൻഷെങ് ക്യൂയി പറഞ്ഞു.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ; യാത്ര ചെയ്താൽ രോഗം പകരുമോ?