Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡിനെ നേരിടാൻ ജനതാ കർഫ്യു, ഞായറാഴ്ച രാവിലെ ഏഴുമുതൽ രാത്രി ഒൻപതുവരെ പുറത്തിറങ്ങരുത് എന്ന് പ്രധാനമന്ത്രി

കോവിഡിനെ നേരിടാൻ ജനതാ കർഫ്യു, ഞായറാഴ്ച രാവിലെ ഏഴുമുതൽ രാത്രി ഒൻപതുവരെ പുറത്തിറങ്ങരുത് എന്ന് പ്രധാനമന്ത്രി
, വ്യാഴം, 19 മാര്‍ച്ച് 2020 (20:42 IST)
ഡൽഹി: രാജ്യത്തെ കോവിഡ് 19 ബാധ സാഹൂഹിക വ്യാപനത്തിലേക്ക് പോകുന്നതിൽനിന്നും ചെറുക്കാൻ ജനതാ കർഫ്യൂവിന് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളെ അഭിസംഭോതദന ചെയ്ത സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ നിർദേശം. ജനതാ കർഫ്യൂ ജനങ്ങൾ സ്വയം പ്രഖ്യാപിക്കണം എന്നും പ്രധാനമന്ത്രി പറഞ്ഞു.
 
ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ  വീടിന് പുറത്തിറങ്ങരുത് എന്നാണ് പ്രധാനമന്ത്രി നിർദേശം നൽകിയിരിക്കുന്നത്. ലോകമഹായുദ്ധങ്ങളുടെ സമയത്തേക്കാൾ വലിയ പ്രതിസന്ധിയെയാണ് ലോകം ഇപ്പോൾ നേരിടുന്നത്. കോവിഡ് 19 ലോകമാകെ പടർന്നിപിടിക്കുകയാണ്. രോഗത്തിന് മരുന്ന് കണ്ടുപിടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അതിനാൽ രോഗത്തെ ചെറുക്കാൻ രാജ്യത്തെ ഓരോ പൗരനും ശ്രദ്ധ പൂലർത്തേണ്ടതുണ്ട്. കോവിഡ് ബധിതാനാകില്ലെന്ന് രാജ്യത്തെ ഓരോ പൗരൻമാരും പ്രതിജ്ഞ എടുക്കണം
 
മറ്റുള്ളവരുടെ ആരോഗ്യവും നമ്മൾ ഉറപ്പാക്കണം. സാമൂഹ്യ അകലം പാലിക്കുന്നു എന്ന് ഓരോരുത്തരും ഉറപ്പുവരുത്തണം. മഹാമാരിയെ പ്രതിരോധിക്കുന്നതിനായി 130 കോടി ജനങ്ങൾ കുറച്ചു ദിവസങ്ങൾ രാജ്യത്തിന് നൽകണം. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കോവിഡ് 19 നിയന്ത്രണ വിധേയമായി എന്ന് തോന്നിയേക്കാം എന്നാൽ ഈ ചിന്ത അപകടമാണ്. അനാവശ്യമായി ആശുപത്രികളിൽ പോകുന്നത് ഒഴിവാക്കണം. അടിയന്തരമല്ലാത്ത സർജറികൾ മാറ്റിവയ്ക്കണം. ഭക്ഷ്യധാന്യങ്ങളും മരുന്നുകളും ഉൾപ്പടെയുള്ള എല്ലാ അവശ്യ  വസ്തുക്കളും രാജ്യത്തുണ്ട്. അതിനാൽ ഇത് വാങ്ങിക്കൂട്ടി സൂക്ഷിക്കേണ്ടതില്ലാ എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഒരാൾക്കുകൂടി കോവിഡ്, 20000 കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ