ഗുണങ്ങൾ പറഞ്ഞാൽ തീരില്ല; പപ്പായ ദിവസവും ശീലമാക്കാം

Webdunia
വ്യാഴം, 29 മാര്‍ച്ച് 2018 (16:25 IST)
പപ്പായ എന്ന പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പറഞ്ഞാൽ തീരില്ല അത്രത്തോളമുണ്ടാകും പറയാൻ. അമേരിക്കയിലാണ് ഈ പഴത്തിന്റെ ഉത്ഭവം. പപ്പായ ഏറ്റവുംകൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം പക്ഷേ അമേരിക്കയല്ല. അത് നമ്മുടെ രാജ്യമാണ്. 
 
ജീവകങ്ങളുടെയും നാരുകളുടെയും കലവറയാണ് പപ്പായ. വൈറ്റമിൻ ഏയും സിയും ബിയും സുലഭമാണ് പപ്പായയിൽ.
 
പലയിടങ്ങളിലും പപ്പായയോടൊപ്പം അതിന്റെ ഇലയും കുരുവും ഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. ഇവയിലും പല ജീവകങ്ങളും അടങ്ങിയിരിക്കുനു. നിരവധി ഫൈറ്റോ ന്യൂട്രിയന്റുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്ന പപ്പായ ദിവസവും കഴിക്കുന്നത് രോഗ പ്രധിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. മാത്രമല്ലാ അണുബധകളിൽ നിന്നും സംരക്ഷണം നൽകാനും ഈ ഫലത്തിന് പ്രത്യേക കഴിവുണ്ട്. 
 
ചർമ്മ സൗന്ദര്യം മെച്ചപ്പെടുത്താനും പപ്പായ ഉത്തമമാണ്. പപ്പായയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളുടെ സാന്നിധ്യമാണ് ഇത് സാധ്യമാക്കുന്നത്. കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ പപ്പായയിൽ അടങ്ങിയിരിക്കുന്ന ജീവകം എ സഹായകരമാണ്. 
 
ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ് പപ്പായ. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം സ്ട്രോക്കിനെ തടയും. നിരവധി  ജീവിതശൈലി രോഗങ്ങളെ നിയന്ത്രിച്ചു നിർത്താനും ഈ പഴം ദിവസേന കഴിക്കുന്നത് സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

ഡിഷ് വാഷ് ബാര്‍ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

ഇടക്കിടെ ബാത്‌റൂമില്‍ പോകേണ്ടി വരും; ദിവസവും കോഫി കുടിക്കുന്നതുകൊണ്ടുള്ള ഗുണവും ദോഷവും

ചുമല്‍ വേദനയുടെ പ്രധാനകാരണം ഇവയാണ്

വായ്‌നാറ്റം മാറാന്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നതിന് പകരം ഇക്കാര്യം ശ്രദ്ധിക്കൂ

അടുത്ത ലേഖനം
Show comments