Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തിരി കപ്പയും ഇന്നലത്തെ മീന്‍‌കറിയും കൂട്ടി അടിപൊളി പഴങ്കഞ്ഞി ആയാലോ?

ഇത്തിരി കപ്പയും ഇന്നലത്തെ മീന്‍‌കറിയും കൂട്ടി അടിപൊളി പഴങ്കഞ്ഞി ആയാലോ?

ഇത്തിരി കപ്പയും ഇന്നലത്തെ മീന്‍‌കറിയും കൂട്ടി അടിപൊളി പഴങ്കഞ്ഞി ആയാലോ?
, വ്യാഴം, 29 നവം‌ബര്‍ 2018 (15:38 IST)
കേരളത്തിന്റെ സ്വന്തം ഭക്ഷണമാണ് പഴങ്കഞ്ഞി. പണ്ടുകാലങ്ങളിൽ ആളുകൾ പ്രഭാത ഭക്ഷണമായി കഴിച്ചുകൊണ്ടിരുന്നതും ഇതുതന്നെയാണ്. എന്നാൽ ഇന്നത്തെ ജീവിത ശൈലിയും രീതിയുമെല്ലാം മാറിയതിനൊപ്പം ആ രീതിയും പാടെ അങ്ങ് മാറി. എന്നാൽ, ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം മറ്റൊന്നില്ല.
 
അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മൺകലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അൽപം ഉപ്പും ചേർത്ത് കഴിക്കുന്നതിന്റെ ടേസ്‌റ്റ് മറ്റൊരു ഭക്ഷണത്തിനും ഉണ്ടാകില്ല.
 
പഴങ്കഞ്ഞി കഴിക്കുമ്പോൾ ഏറ്റവും നല്ല കോമ്പിനേഷൻ തരും ഇന്നലത്തെ മീൻ കറിയും ഇത്തിരി കപ്പയും മുളകും തന്നെയാണ്. ഈ കോമ്പിനേഷനിൽ പഴങ്കഞ്ഞി കഴിക്കുമ്പോൾ ആ ടേസ്‌റ്റ് മറ്റൊന്നിനും കിട്ടില്ല.
 
പ്രഭാതത്തിൽ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവൻ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിർമയും നൽകുന്ന ഭക്ഷണമാണിത്. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ എന്നിവ ഒരു പരിധിവരെ ഒഴിവാക്കാൻ സഹായിക്കും.
 
പഴങ്കഞ്ഞിയിലാണ് ഏറ്റവും കൂടുതൽ വൈറ്റമിൻ ബി 6,ബി 12 എന്നിവ ധാരാളം അടങ്ങിയിട്ടുള്ളത്. കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ബലം വർദ്ധിക്കുന്നു. ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തിൽ ഉൽപാദിക്കാനും ഇത് കേമനാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാറിടം തൂങ്ങാതിരിക്കാന്‍ ഒലിവ് ഓയില്‍ മതി !