Webdunia - Bharat's app for daily news and videos

Install App

നിങ്ങളുടെ ആര്‍ത്തവം കൃത്യമല്ലേ? ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമായിരിക്കാം

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2023 (15:53 IST)
സ്ത്രീകളില്‍ പ്രധാനമായും കാണുന്ന രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഡി. ഹോര്‍മോണ്‍ വ്യതിയാനമാണ് പ്രധാനമായും പിസിഒഡിയിലേക്ക് നയിക്കുന്നത്. അണ്ഡാശയത്തില്‍ ചെറിയ വളര്‍ച്ചകള്‍ രൂപപ്പെടുന്ന അവസ്ഥയാണിത്. ദൈനംദിന ജീവിതത്തില്‍ പിസിഒഡി കാരണം പല ബുദ്ധിമുട്ടുകളും ഉണ്ടാകും. 
 
ആര്‍ത്തവ സമയത്തിലെ ക്രമം തെറ്റല്‍ ആണ് പിസിഒഡിയുടെ പ്രധാന ലക്ഷണം. കൃത്യമായ ഡേറ്റില്‍ ആര്‍ത്തവം സംഭവിക്കാതിരിക്കുക എന്നതാണ് പ്രധാന ലക്ഷണം. സാധാരണ മൂന്നോ നാലോ ദിവസം മാറി ആര്‍ത്തവം സംഭവിക്കുന്നത് പ്രശ്‌നമല്ല. എന്നാല്‍ തുടര്‍ച്ചയായി പത്തിലേറെ ദിവസങ്ങള്‍ വ്യത്യാസപ്പെട്ട് ആര്‍ത്തവം സംഭവിക്കുന്നത് പിസിഒഡിയുടെ ലക്ഷണങ്ങളില്‍ ഒന്നാണ്. 
 
അമിത രക്തസ്രാവം, ബ്ലീഡിങ് നീണ്ടുപോകുക, ആര്‍ത്തവമില്ലാതിരിക്കുക, ഒരു മാസത്തില്‍ ഒന്നിലേറെ തവണ ബ്ലീഡിങ് വരിക എന്നിവയെല്ലാം പിസിഒഡിയുടെ ലക്ഷണങ്ങളാണ്. ആര്‍ത്തവ സമയത്തെ അസഹനീയമായ വേദന, ആര്‍ത്തവത്തിനു മുന്നോടിയായി അസ്വസ്ഥതകള്‍, ദേഷ്യം ഉത്കണ്ഠ തുടങ്ങിയവയും ചിലരില്‍ കാണാം. ശരീരത്തിലെ അമിത രോമവളര്‍ച്ച. മുഖക്കുരു, ശരീരഭാരം വര്‍ധിക്കല്‍ തുടങ്ങിയവയും ചിലരില്‍ പിസിഒഡിയുടെ ഭാഗമായി കാണുന്നു. ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും വൈദ്യസഹായം തേടണം. 
 
ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, സംസ്‌കരിക്കാത്ത ഭക്ഷണങ്ങള്‍, ഇലക്കറികള്‍, ചുവന്ന മുന്തിരി, മള്‍ബറി എന്നിവ കഴിക്കുന്നത് പിസിഒഡി ഉള്ളവര്‍ക്ക് നല്ലതാണ്. മധുരമുള്ള ഭക്ഷണങ്ങള്‍, പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹീമോ ഡയാലിസിസും പെരിറ്റോണിയല്‍ ഡയാലിസിസും എന്താണന്നറിയാമോ, ഇക്കാര്യങ്ങള്‍ അറിയണം

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

സ്ഥിരം ഹീലുള്ള ചെരുപ്പ് ധരിക്കാറുണ്ടോ? ഒന്ന് സൂക്ഷിച്ചോ

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

International Women's Day 2025: സ്ത്രീകളുടെ ആരോഗ്യത്തിന് ഈ പോഷകങ്ങള്‍ അത്യാവശ്യമാണ്

അടുത്ത ലേഖനം
Show comments