ആർത്തവചക്രം തെറ്റുന്നതിന് കാരണം പിസിഒഡി?

ആർത്തവചക്രം തെറ്റുന്നതിന് കാരണം പിസിഒഡി?

Webdunia
വെള്ളി, 30 നവം‌ബര്‍ 2018 (11:35 IST)
ആർത്തവ ചക്രത്തിൽ മാറ്റം വരാറുണ്ടോ? എന്നാൽ അതിനെ ചുമ്മാ അങ്ങ് തള്ളിക്കളയരുത് കെട്ടോ. ആർത്തവ ചക്രത്തിൽ വരുന്ന മാറ്റം പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ആയിരിക്കുമെന്നാണ് ഡോക്‌ടർമാർ പൊതുവേ പറയാറുള്ളത്. അതുകൊണ്ടുതന്നെ ചികിത്സ എടുക്കേണ്ടത് അനിവാര്യമാണ്.
 
70% സ്‌ത്രീകളിൽ വന്ധ്യതയ്‌ക്ക് കാരണമാകുന്ന രോഗാവസ്ഥയാണിത്. ഗര്‍ഭം ധരിക്കേണ്ട പ്രായത്തില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ സ്ത്രീകളില്‍ പിസിഒഡി  ബാധിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. അണ്ഡാശയത്തില്‍ (ഓവറി) വരുന്ന ചെറിയ കുമിളകളെയാണ് പിസിഒഡി എന്ന് വിളിക്കുന്നത്. 
 
പിസിഒഡി ഉള്ളവരില്‍ രണ്ടോ മൂന്നോ മാസം വരെ ആര്‍ത്തവമില്ലാതെയാകാനുള്ള സാധ്യതയുണ്ട്. ആര്‍ത്തവം ഇത്തരത്തില്‍ വൈകുന്നത് പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് ഇടയാക്കുക. 
 
ഇതിന്റെ പ്രധാന കാരണങ്ങൾ മാറുന്ന ജീവിതരീതി തന്നെയാണ്. കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. വ്യായാമം ഇല്ലാതിരിക്കുമ്പോഴും മാനസിക സമ്മർദ്ദം ഉണ്ടാകുമ്പോഴും ഈ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുന്നു. 
 
മേല്‍ച്ചുണ്ടിലും താടിയിലുമുളള അമിത രോമ വളര്‍ച്ച, അമിത വണ്ണം, ആര്‍ത്തവത്തിലെ വ്യതിയാനം, ഗര്‍ഭം ധരിക്കാനുള്ള ബുദ്ധിമുട്ട്, മുഖത്തെ അമിത മുഖക്കുരു, അമിത രക്തസ്രാവം, കഴുത്തിന് പിന്നില്‍ കറുത്ത പാടുകള്‍ രൂപപ്പെടുക തുടങ്ങിയവയൊക്കെ ഇതിന്റെ പ്രധാനകാരണങ്ങളാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ ഉണരുമ്പോള്‍ കണ്ണിനു താഴെ വീക്കം കാണുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

ചെറിയ മാറ്റം പോലും വലിയ വ്യത്യാസം ഉണ്ടാക്കും; എത്ര അളവില്‍ ഉപ്പ് കഴിക്കുന്നതാണ് സുരക്ഷിതമെന്നറിയാമോ

ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്; വാറന്‍ ബഫറ്റ് പറയുന്നത് ഇതാണ്

എന്തൊക്കെ ചെയ്തിട്ടും വയര്‍ പന്ത് പോലെയാണോ ഇരിക്കുന്നത്, ഈ ശീലങ്ങള്‍ മാറ്റിയാല്‍ മതി

ഉറക്കമില്ലായ്മയെ പ്രതിരോധിക്കാന്‍ വ്യായാമങ്ങള്‍ക്ക് സാധിക്കുമോ; പുതിയ പഠനം

അടുത്ത ലേഖനം
Show comments