Webdunia - Bharat's app for daily news and videos

Install App

PCOD Symptoms: പിസിഒഡിയുള്ള സ്ത്രീകളില്‍ ഗര്‍ഭധാരണം ബുദ്ധിമുട്ടാണോ?

ആര്‍ത്തവ സമയത്തിലെ ക്രമം തെറ്റല്‍ ആണ് പിസിഒഡിയുടെ പ്രധാന ലക്ഷണം

രേണുക വേണു
തിങ്കള്‍, 20 ജനുവരി 2025 (13:15 IST)
PCOD Symptoms: സ്ത്രീകളില്‍ പ്രധാനമായും കാണുന്ന രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഡി. ഹോര്‍മോണ്‍ വ്യതിയാനമാണ് പ്രധാനമായും പിസിഒഡിയിലേക്ക് നയിക്കുന്നത്. അണ്ഡാശയത്തില്‍ ചെറിയ വളര്‍ച്ചകള്‍ രൂപപ്പെടുന്ന അവസ്ഥയാണിത്. ദൈനംദിന ജീവിതത്തില്‍ പിസിഒഡി കാരണം പല ബുദ്ധിമുട്ടുകളും ഉണ്ടാകും. 
 
ആര്‍ത്തവ സമയത്തിലെ ക്രമം തെറ്റല്‍ ആണ് പിസിഒഡിയുടെ പ്രധാന ലക്ഷണം. കൃത്യമായ ഡേറ്റില്‍ ആര്‍ത്തവം സംഭവിക്കാതിരിക്കുക എന്നതാണ് പ്രധാന ലക്ഷണം. സാധാരണ മൂന്നോ നാലോ ദിവസം മാറി ആര്‍ത്തവം സംഭവിക്കുന്നത് പ്രശ്‌നമല്ല. എന്നാല്‍ തുടര്‍ച്ചയായി പത്തിലേറെ ദിവസങ്ങള്‍ വ്യത്യാസപ്പെട്ട് ആര്‍ത്തവം സംഭവിക്കുന്നത് പിസിഒഡിയുടെ ലക്ഷണങ്ങളില്‍ ഒന്നാണ്. അണ്ഡോത്പാദനം താളം തെറ്റുന്നതിനാല്‍ പിസിഒഡി ഉള്ള സ്ത്രീകളില്‍ ഗര്‍ഭധാരണം ബുദ്ധിമുട്ടാണ്. അതുകൊണ്ട് പിസിഒഡി ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. 
 
അമിത രക്തസ്രാവം, ബ്ലീഡിങ് നീണ്ടുപോകുക, ആര്‍ത്തവമില്ലാതിരിക്കുക, ഒരു മാസത്തില്‍ ഒന്നിലേറെ തവണ ബ്ലീഡിങ് വരിക എന്നിവയെല്ലാം പിസിഒഡിയുടെ ലക്ഷണങ്ങളാണ്. ആര്‍ത്തവ സമയത്തെ അസഹനീയമായ വേദന, ആര്‍ത്തവത്തിനു മുന്നോടിയായി അസ്വസ്ഥതകള്‍, ദേഷ്യം ഉത്കണ്ഠ തുടങ്ങിയവയും ചിലരില്‍ കാണാം. ശരീരത്തിലെ അമിത രോമവളര്‍ച്ച. മുഖക്കുരു, ശരീരഭാരം വര്‍ധിക്കല്‍ തുടങ്ങിയവയും ചിലരില്‍ പിസിഒഡിയുടെ ഭാഗമായി കാണുന്നു. ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും വൈദ്യസഹായം തേടണം. 
 
ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, സംസ്‌കരിക്കാത്ത ഭക്ഷണങ്ങള്‍, ഇലക്കറികള്‍, ചുവന്ന മുന്തിരി, മള്‍ബറി എന്നിവ കഴിക്കുന്നത് പിസിഒഡി ഉള്ളവര്‍ക്ക് നല്ലതാണ്. മധുരമുള്ള ഭക്ഷണങ്ങള്‍, പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി12 ലെവല്‍ കുതിച്ചുയരും!

Janhvi Kapoor: രാം ചരണിന് നായികയായി ജാൻവി കപൂർ, പ്രതിഫലം കോടികൾ

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

താമര വിത്ത് കഴിച്ചാൽ കിട്ടുന്ന സൂപ്പർഗുണങ്ങൾ

റേഷന്‍ അരി കടകളില്‍ കൊണ്ടുപോയി വിറ്റ് കളയരുതേ, ഇക്കാര്യങ്ങള്‍ അറിയണം

എന്തുകൊണ്ടാണ് ആളുകള്‍ പേടിയുണ്ടാക്കുന്ന സിനിമകള്‍ കാണാന്‍ താല്‍പര്യപ്പെടുന്നത്

നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ നോണ്‍-വെജ് ചേരുവകള്‍ അടങ്ങിയിട്ടുണ്ടോ? എങ്ങനെ മനസ്സിലാക്കാം

ഒരിക്കലും മദ്യപിച്ചിട്ട് മരുന്നുകള്‍ കഴിക്കരുത്, പ്രത്യേകിച്ചും ഈ മരുന്നുകള്‍

അടുത്ത ലേഖനം
Show comments