Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉപ്പ് പൂര്‍ണമായി ഒഴിവാക്കിയാലും പ്രശ്‌നമാണ് !

ഉപ്പ് പൂര്‍ണമായി ഒഴിവാക്കിയാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും

ഉപ്പ് പൂര്‍ണമായി ഒഴിവാക്കിയാലും പ്രശ്‌നമാണ് !

രേണുക വേണു

, ശനി, 18 ജനുവരി 2025 (12:59 IST)
ഉപ്പിനെ പൂര്‍ണമായും ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുന്ന ശീലം നമുക്കിടയില്‍ പലര്‍ക്കും ഉണ്ട്. എന്നാല്‍ അത് ആരോഗ്യത്തിനു എന്തുമാത്രം ദോഷം ചെയ്യുമെന്ന് അറിയുമോ? ഉപ്പ് പൂര്‍ണമായി ഒഴിവാക്കുമ്പോള്‍ ശരീരത്തിലേക്ക് എത്തുന്ന സോഡിയത്തിന്റെ അളവ് കുറയുന്നു. സോഡിയം പൂര്‍ണമായി ഒഴിവാക്കിയാല്‍ രക്ത സമ്മര്‍ദ്ദത്തിന്റെ അളവ് ക്രമാതീതമായി കുറയും. 
 
ഉപ്പ് പൂര്‍ണമായി ഒഴിവാക്കിയാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന ഉപ്പ് ഹൃദയാഘാതം, സ്‌ട്രോക്ക്, ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്നുള്ള മരണം എന്നിവയില്‍ നിന്ന് തടയുമെന്നാണ് പഠനങ്ങള്‍. അതായത് ഒരു നിയന്ത്രണം വെച്ച് ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യില്ലെന്ന് സാരം. 
 
ഉപ്പ് പൂര്‍ണമായി ഒഴിവാക്കുന്നത് ശരീരത്തില്‍ ചീത്ത കൊളസ്ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഉള്ളവര്‍ പോലും പൂര്‍ണമായി ഉപ്പ് ഒഴിവാക്കരുത്. ഉപ്പ് ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിനു മുന്‍പ് ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹീലുള്ള ചെരിപ്പ് പതിവായി ധരിച്ചാല്‍ നടുവേദന ഉറപ്പ് !