Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുപ്പത് കഴിഞ്ഞവര്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം, ഈ വിറ്റാമിനുകള്‍ ശരീരത്തില്‍ കൃത്യമായി എത്തിയിരിക്കണം

മുപ്പതുകഴിയുമ്പോള്‍ തന്നെ ഈ ബുദ്ധിമുട്ടുകള്‍ ചിലരിലെങ്കിലും പ്രകടമായി തുടങ്ങും.

Karkadakam, Food, Karkadakam Foods, Should we avoid non veg foods in Karkadakam, കര്‍ക്കടകം, നോണ്‍ വെജ്, കര്‍ക്കടക മാസം

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 28 ഓഗസ്റ്റ് 2025 (16:32 IST)
ഒരു പ്രായം പിന്നിടുമ്പോള്‍ ശരീരം നിരവധി മാറ്റങ്ങള്‍ക്ക് വിധേയമാകാറുണ്ട്. ചില ഹോര്‍മോണിന്റെ ഉല്‍പാദനം കുറയുകയും ശരീരത്തിന് പോഷകക്കുറവുണ്ടാകുകയും ചെയ്യും. മുപ്പതുകഴിയുമ്പോള്‍ തന്നെ ഈ ബുദ്ധിമുട്ടുകള്‍ ചിലരിലെങ്കിലും പ്രകടമായി തുടങ്ങും. ഇതില്‍ ആദ്യത്തേതാണ് വിറ്റാമിന്‍ ഡി. ഈപ്രായം കഴിയുമ്പോള്‍ പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറഞ്ഞുതുടങ്ങും. ഇത് ശരീരത്തിന്റെ മസില്‍ മാസിനെയും എനര്‍ജിയേയും ബാധിക്കും. 
 
വിറ്റാമിന്‍ ഡിക്ക് ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് ഉയര്‍ത്താനും കാല്‍സ്യം ആഗീരണം ചെയ്യിക്കാനുമുള്ള കഴിവുണ്ട്. കൂടാതെ ഇത് ഹൃദയാരോഗ്യത്തിനും ചില കാന്‍സറുകള്‍ വരാതിരിക്കാനും സഹായിക്കും. നെര്‍വ് സിസ്റ്റത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ് വിറ്റമിന്‍ ബി12. ഇത് മാംസാഹാരത്തില്‍ നിന്നാണ് ലഭിക്കുന്നത്. വെജിറ്റേറിയനാണെങ്കില്‍ സപ്ലിമെന്റ് എടുക്കണം.
 
രക്താണുക്കളുടെ ഉല്‍പാദനത്തിന് വിറ്റാമിന്‍ ബി6 അത്യാവശ്യമാണ്. ഇത് പാലിലും മീനിലും ധാരാളം ഉണ്ട്. ഹൃദയാരോഗ്യത്തിനും പേശികളുടെ ആരോഗ്യത്തിനും മെഗ്നീഷ്യം അത്യാവശ്യമാണ്. ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ സന്തുലിതാവസ്ഥയ്ക്ക് സിങ്ക് അത്യാവശ്യമാണ്. മറ്റൊന്ന് ഒമേഗ 3 ഫാറ്റി ആസിഡാണ്. മറ്റൊന്ന് വിറ്റാമിന്‍ ബി9 അഥവാ ഫോലേറ്റാണ്. ഇത് ഇലക്കറികളില്‍ ധാരാളം ഉണ്ട്. വിറ്റാമിന്‍ കെ, എ എന്നിവയും വളരെ അത്യാവശ്യമാണ്. ഇതിന്റെ കുറവും പരിഹരിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Health Tips: ആർത്തവ കാലത്തെ വേദനയ്ക്ക് പരിഹാരം ഈ ഭക്ഷണങ്ങൾ