ചൂടുകാലത്ത് തണ്ണിമത്തനേക്കാള്‍ ഗുണം ചെയ്യുന്ന പൊട്ടുവെള്ളരി; കാണാന്‍ ലുക്കില്ലെങ്കിലും ആളൊരു കേമന്‍ !
തണ്ണിമത്തനില്‍ ഉള്ളതിനേക്കാള്‍ നാരിന്റെ അംശം പൊട്ടുവെള്ളരിയില്‍ ഉണ്ട്
കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ പൊട്ടുവെള്ളരിക്ക് സാധിക്കും. ചൂടുകാലത്ത് ശരീരത്തെ തണുപ്പിക്കാനും ക്ഷീണവും ദാഹവും അകറ്റാനും പൊട്ടുവെള്ളരിക്ക് സാധിക്കും. തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് കൂടുതലായും പൊട്ടുവെള്ളരി കൃഷി ചെയ്യുന്നത്.
തണ്ണിമത്തനില്‍ ഉള്ളതിനേക്കാള്‍ നാരിന്റെ അംശം പൊട്ടുവെള്ളരിയില്‍ ഉണ്ട്. അതുകൊണ്ട് ചൂടുകാലത്ത് തണ്ണിമത്തന്‍ കഴിക്കുന്നതിനേക്കാള്‍ ഗുണം ചെയ്യും പൊട്ടുവെള്ളരി. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവയ്ക്ക് സാധിക്കും. ബീറ്റ കരോട്ടിന്‍, ഫോളിക് ആസിഡ്, പൊട്ടാസ്യം, വൈറ്റമിന്‍ സി എന്നിവ പൊട്ടുവെള്ളരിയില്‍ അടങ്ങിയിട്ടുണ്ട്.
തണ്ണിമത്തന്‍ കഴിക്കുന്നത് പോലെ പൊട്ടുവെള്ളരിയും കഴിക്കാം. സ്പൂണ്‍ കൊണ്ട് ക്രഷ് ചെയ്ത് പൊട്ടുവെള്ളരിക്കുള്ളിലെ പള്‍പ്പ് കഴിക്കാം. അല്ലെങ്കില്‍ പാല്‍ ചേര്‍ത്ത് ജ്യൂസാക്കിയും പൊട്ടുവെള്ളരി കഴിക്കാം.