Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഞ്ഞ് ഉറക്കത്തിലോ പാതി ഉറക്കത്തിലോ ആയിരിക്കുമ്പോള്‍ ഒരിക്കലും മുലയുട്ടരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കുഞ്ഞ് ഉറക്കത്തിലോ പാതി ഉറക്കത്തിലോ ആയിരിക്കുമ്പോള്‍ ഒരിക്കലും മുലയുട്ടരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 16 ഓഗസ്റ്റ് 2023 (09:51 IST)
ആദ്യമയി കുഞ്ഞിനെ മുലയൂട്ടുന്ന അമ്മമാര്‍ അതിനായി നേരത്തെ തന്നെ തയ്യാറെടുക്കണം എന്ന് പ്രായമുളവര്‍ ഉപദേശിക്കാറുണ്ട്. ഇത് വെറുതെയല്ല. കുഞ്ഞിന് മുലയൂട്ടുന്ന അമ്മമാര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ അത് ദോഷകരമായി ബാധിക്കും. ചില അശ്രദ്ധകള്‍ അപകടങ്ങള്‍ക്കും കാരണമാകും.
 
ഇതില്‍ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് കുഞ്ഞ് ഉറക്കത്തിലോ പാതി ഉറക്കത്തിലോ ഉള്ളപ്പോള്‍ ഒരിക്കലും മുലയുട്ടരുത് എന്നത്. ഇത് വലിയ അപകടങ്ങള്‍ക്ക് വഴിവക്കും. കുഞ്ഞ് ഉറക്കത്തിലായിരിക്കുമ്പോള്‍ മുലയൂട്ടുന്നത് കുഞ്ഞിന് ശ്വാസ തടസം ഉണ്ടാകുന്നതിനും തൊണ്ടയില്‍ മുലപ്പാല്‍ അടിഞ്ഞുകൂടുതന്നതിനും കാരണമാകും.
 
കുഞ്ഞിനെ ഇടതുതോളില്‍ കിടത്തി കൈകൊണ്ട് കുഞ്ഞിനെ പുറത്ത് തട്ടി ഉള്ളിലുള്ള വായു പുറത്തു കളഞ്ഞുകൊണ്ടാണ് മുലയൂട്ടേണ്ടത്. കുഞ്ഞിന് ശ്വാസതടസം ഉണ്ടാകുന്നില്ല എന്ന കാര്യം അമ്മ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. മുലയുട്ടുന്ന അമ്മമാര്‍ പോഷക സമൃദ്ധമായ ആഹാരം കഴിക്കണം എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
 
പ്രസംവം കഴിഞ്ഞ ആദ്യ ദിവസങ്ങാളില്‍ വരുന്ന ഇളം മഞ്ഞ നിറമുള്ള മുലപ്പാല്‍ കുഞ്ഞിന് നിര്‍ബന്ധമായും നല്‍കിയിരിക്കണം. ഇതാണ് കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷിക്കായുള്ള ആദ്യ പോഷണം. ഒരു മുലയില്‍ നിന്നും മാത്രം മുല കുടിക്കാന്‍ കുഞ്ഞിനെ അനുവദിക്കരുത് ഇരുമുലകളിലും മാറി മാറി വേണം മുലയൂട്ടാന്‍. മുലയില്‍ നിന്നും അല്‍പം പാല്‍ പിഴിഞ്ഞു കളഞ്ഞതിന് ശേഷമേ കുഞ്ഞിനെ മുലയൂട്ടാവൂ എന്ന കാര്യവും ശ്രദ്ധിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രമേഹ രോഗികള്‍ മട്ട അരി കൊണ്ടുള്ള ചോറ് മാത്രമേ കഴിക്കാവൂ? വെളുത്ത അരി ഒഴിവാക്കണോ?