കുടലിന്റെ ആരോഗ്യത്തിന് പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതാണ്. പ്രോബയോട്ടിക്‌സിനുവേണ്ടി സാധാരണയായി തൈരാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ചില ഭക്ഷണങ്ങളില്‍ തൈരിലുള്ളതിലും കൂടുതല്‍ പ്രോബയോട്ടിക് ഉണ്ട്. ഇതില്‍ ആദ്യത്തെ ഭക്ഷണമാണ് പുളിപ്പിച്ച പാല്‍. ഇത് തൈരിലുള്ളതിലും കൂടുതല്‍ പ്രോബയോട്ടിക് അടങ്ങിയിട്ടുണ്ട്. ഗുണകാരികളായ നിരവധി ബാക്ടീരിയകളും ഈസ്റ്റും ഇതില്‍ അടങ്ങിയിട്ടുണ്ട്. മറ്റൊന്ന് ഫെര്‍മെന്റ് ചെയ്ത കാബേജാണ്. ഇതില്‍ ധാരാളം ഫൈബറും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. മറ്റൊന്ന് കിംജിയാണ്. കൊറിയന്‍ ട്രഡീഷണല്‍ ഭക്ഷണമാണിത്. കാബേജും ക്യാരറ്റും ഫെര്‍മെന്റ് ചെയ്ത് തയ്യാറാക്കിയ അച്ചാര്‍ ആണിത്. ഇതില്‍ ധാരാളം ഗുണകാരികളായ ബാക്ടീരിയകള്‍ അടങ്ങിയിരിക്കുന്നു.
മറ്റൊന്ന് ഫെര്‍മെന്റ് ചെയ്ത സോയാബീന്‍ ആണ്. ഇതിനെ ടെംപേ എന്നാണ് പറയുന്നത്. ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ ലഭിക്കുന്ന സസ്യാഹാരം കൂടിയാണിത്. മറ്റൊന്ന് കൊമ്പൂച്ച എന്നറിയപ്പെടുന്ന ചായയാണ്. ഇത് ഫെര്‍മെന്റ് ചെയ്ത ചായയാണ്. ഇതില്‍ ധാരാളം എന്‍സൈമുകളും പ്രോബയോട്ടിക്കുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു.