Select Your Language

Notifications

webdunia
webdunia
webdunia
webdunia

എലിപ്പനി പ്രതിരോധത്തിനു ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിച്ചാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ?

ഡോക്‌സി സൈക്ലിന്‍ ലോക രാഷ്ട്രങ്ങള്‍ അംഗീകരിച്ച പ്രതിരോധ ചികിത്സയാണ്

എലിപ്പനി പ്രതിരോധത്തിനു ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിച്ചാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ?
, ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (10:32 IST)
സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി എലിപ്പനി കേസുകള്‍ വര്‍ധിച്ചു വരികയാണ്. എല്ലാ തരം പനികള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതിന്റെ ഭാഗമായാണ് എലിപ്പനി വരാന്‍ സാധ്യതയുള്ളവര്‍ പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഓടകളും കാനകളും വൃത്തിയാക്കുന്നവര്‍, പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ എന്നിവര്‍ ഡോക്‌സി സൈക്ലിന്‍ കഴിക്കണം. അതേസമയം ഡോക്‌സി സൈക്ലിന്‍ കഴിക്കുന്നത് ശരീരത്തിനു നല്ലതല്ല എന്ന തരത്തില്‍ ഒരു പ്രചാരണം നടക്കുന്നുണ്ട്. വെള്ളക്കെട്ടിലിറങ്ങി തൊഴില്‍ ചെയ്യുന്നവര്‍ ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കണം. 
 
മുതിര്‍ന്നവര്‍ ഡോക്‌സി സൈക്ലിന്‍ 200 മില്ലി ഗ്രാം ഗുളികയാണ് ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കേണ്ടത്. 200 മില്ലിഗ്രാം ഒറ്റ ഗുളിക ഇല്ലെങ്കില്‍ 100 മില്ലിഗ്രാം രണ്ട് ഗുളിക കഴിക്കുക. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ചെറിയ കുട്ടികളും ഡോക്‌സി സൈക്ലിന്‍ ഗുളികയല്ല കഴിക്കേണ്ടത്. ഈ വിഭാഗത്തില്‍ പെട്ടവര്‍ വൈദ്യസഹായം തേടി വേണം ആവശ്യമായ മരുന്ന് കഴിക്കാന്‍. 
 
ഡോക്‌സി സൈക്ലിന്‍ ലോക രാഷ്ട്രങ്ങള്‍ അംഗീകരിച്ച പ്രതിരോധ ചികിത്സയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് ഡോക്‌സി സൈക്ലിന്‍ സൗജന്യമായി ലഭിക്കുന്നു. ഈ മരുന്ന് കഴിച്ചാല്‍ മറ്റ് ചില ഗുരുതര രോഗങ്ങള്‍ വരും എന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന വിരുദ്ധമാണ്. 
 
ആഹാരത്തിനു ശേഷം മാത്രമേ ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കാവൂ. ആഹാരത്തിനു അര മണിക്കൂര്‍ മുന്‍പ് റാന്‍ടാക് 150 മില്ലി ഗ്രാം ഗുളിക കഴിക്കുന്നത് വയറെരിച്ചില്‍ ഇല്ലാതിരിക്കാന്‍ സഹായിക്കും. ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിച്ച ശേഷം ഉടന്‍ കിടക്കരുത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരുന്നു കൊണ്ടുള്ള ജോലിയാണോ, മറവിരോഗം വരാന്‍ സാധ്യത കൂടുതല്‍