എലിപ്പനി ബാധിച്ചാല്‍ ഗുരുതരമാകാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (09:51 IST)
എലിപ്പനി ബാധിച്ചവരില്‍ പല തരത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടെങ്കിലും ചില സമയം രോഗലക്ഷണങ്ങളൊന്നും തന്നെ പുറത്തു കാണാറില്ല. കടുത്ത പനി, കലശലായ തലവേദന, വിറയല്‍, പേശീവേദന, ഛര്‍ദ്ദി എന്നിവയാണ് ഈ രോഗത്തിന്റെ സാധാരണ ലക്ഷണങ്ങള്‍.
 
ചിലപ്പോള്‍ ഇവകൂടാതെ മഞ്ഞപ്പിത്തം, ചെങ്കണ്ണ്, അസഹനീയമായ വേദന, വയറിളക്കം എന്നിവയും കാണും. യഥാസമയം രോഗിക്ക് ചികിത്സ നല്‍കിയില്ലെങ്കില്‍ വൃക്ക തകരാറിലാകല്‍, മെനഞ്ചൈറ്റിസ് അഥവാ മസ്തിഷ്‌കസ്രാവം, കരളിന്റെ പ്രവര്‍ത്തനം തകരാറിലാകല്‍, ശ്വാസകോശ തകരാറ് എന്നിവ സംഭവിക്കും. ചികിത്സ തക്ക സമയത്ത് നല്‍കിയില്ലെങ്കില്‍ മരണത്തിനും കാരണമായേക്കും.
 
രോഗലക്ഷണങ്ങള്‍ എലിപ്പനി മറ്റു രോഗങ്ങളാണെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മഞ്ഞപ്പിത്തമെന്നോ കടുത്ത പനിയെന്നോ കരുതാനുള്ള സാദ്ധ്യത ഏറെയാണ്. രോഗിയുടെ രക്തം, മൂത്രം എന്നിവയുടെ ലബോറട്ടറി പരിശോധനയിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ കഴിയൂ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹാന്‍ഡ് സാനിറ്റൈസര്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്, നിരോധിക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍

നേരത്തെയുള്ള ആര്‍ത്തവവിരാമം, ഹൃദയാരോഗ്യക്കുറവ് എന്നിവ തലച്ചോറിനെ ബാധിക്കുമെന്ന് പഠനം

നിങ്ങള്‍ എത്ര കാലം ജീവിക്കുമെന്ന് പറയാന്‍ നിങ്ങളുടെ ഘ്രാണശക്തി സഹായിക്കുമെന്ന് ന്യൂറോബയോളജി വിദഗ്ദ്ധന്‍

ഹൈപ്പോനാട്രീമിയയെകുറിച്ച് അറിഞ്ഞിരിക്കണം; വെള്ളം ഒരുമിച്ച് കൂടുതല്‍ കുടിക്കരുത്

പ്രഭാതഭക്ഷണം ഒരിക്കലും കഴിക്കാത്ത 87% പേര്‍ക്കും ഹൃദയസംബന്ധമായ മരണ സാധ്യത കൂടുതലാണെന്ന് പഠനം

അടുത്ത ലേഖനം
Show comments