Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗർഭം ഒരു രോഗമല്ലല്ലോ? പിന്നെന്തിനാണ് ആശുപത്രിയിൽ പോയി പ്രസവിക്കുന്നത്?

വൈദ്യസഹായമില്ലാതെ ഈ നൂറ്റാണ്ടിൽ പ്രസവിക്കാൻ കഴിയുമോ?

ഗർഭം ഒരു രോഗമല്ലല്ലോ? പിന്നെന്തിനാണ് ആശുപത്രിയിൽ പോയി പ്രസവിക്കുന്നത്?
, ശനി, 28 ജൂലൈ 2018 (15:30 IST)
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തിരുപ്പൂരിൽ വീട്ടിൽ പ്രസവം നടത്തിയ യുവതി മരണപ്പെട്ടിരുന്നു. യുട്യൂബിലുള്ള വീഡിയോ കണ്ട് പ്രസവം നടത്തിയ അവർ രക്തസ്രാവത്തെ തുടർന്നാണ് മരണപ്പെട്ടത്. രണ്ട് സുഹ്രത്തുക്കളുടെ പ്രേരണയെ തുടർന്നാണ് ക്രിതിക എന്ന സ്കൂൾ അധ്യാപിക ഇത്തരമൊരു പരീക്ഷണത്തിന് മുതിർന്നത്. 
 
പരീക്ഷണം പാളിപ്പോയതോടെ യുവതി പ്രസവാനന്തരം മരിക്കുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇതുപോലെ വീട്ടിലെ പ്രസവം വിജയിക്കുമോ എന്ന് അറിഞ്ഞിരിക്കേണ്ടതാണ്. ഇപ്പോഴത്തെ കാലത്ത് വീട്ടിൽ വെച്ചുള്ള പ്രസവമൊന്നും പ്രാവർത്തികമാക്കാൻ കഴിയാത്ത കാര്യമാണ്. 
 
പണ്ടത്തെ കാലത്ത്, വീട്ടിൽ പ്രസവം നടത്തിയവർ ഉണ്ട്. നെല്ലുകുത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ പ്രസവവേദന വരികയും പ്രസവിച്ച ശേഷം ആ ജോലി തുടരുകയും ചെയ്തവരെ കുറിച്ചെല്ലാം നാം കേട്ടിട്ടുണ്ട്. പക്ഷേ, ഇന്നത്തെ കാലത്ത് അപേക്ഷിച്ച് പണ്ട് പ്രസവത്തെ തുടർന്ന് അമ്മയോ, കുഞ്ഞോ മരിക്കുന്നതിന്റെ നിരക്ക് വളരെ കൂടുതലായിരുന്നു. 
 
ഗർഭവും പ്രസവവും ഒരു രോഗമോ രോഗാവസ്ഥയോ അല്ലായിരിക്കെ എന്തിനാണ് ആശുപത്രികളിൽ പോകുന്നതെന്നും മരുന്നുകൾ കഴിക്കുന്നതെന്നും ചിന്തിക്കുന്നവർക്കിടയിലെ പ്രതിനിധിയായിരുന്നു ക്രിതികയും ഭർത്താവും. ഇത്തരത്തിൽ വീട്ടിൽ പ്രസവിക്കുന്നവർ ഇപ്പോഴുമുണ്ടെന്നതാണ് വസ്തുത. 
 
വൈദ്യസഹായമില്ലാതെ പ്രസവിക്കാൻ കഴിയുമെന്ന വിശ്വാസമുണ്ടെങ്കിലും ആരോഗ്യസ്ഥിതിയും ഭാഗ്യവും തുണയ്ക്കണം. രക്തസ്രാവമുണ്ടായാൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ട് തന്നെ, വീട്ടിൽ പ്രസവിക്കാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.   
 
മുൻപ് ഇത്തരത്തിൽ പ്രസവം നടത്തിയവരിൽ നിന്നും എല്ലാക്കാര്യങ്ങളും ചോദിച്ചറിയുക. വെല്ലുവിളിയായോ അഡ്വഞ്ചർ ആയിട്ടോ ഇങ്ങനെയൊരു കാര്യത്തെ ഏറ്റെടുക്കാൻ നിൽക്കരുതെന്നതാണ് വസ്തുത. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൈഗ്രേനിന്റെ കടുത്ത വേദനയകറ്റാം വീട്ടിൽ തന്നെ !