Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൗത്ത് വാഷിന്റെ ഉപയോഗവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും!

മൗത്ത് വാഷിന്റെ ഉപയോഗവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും!

മൗത്ത് വാഷിന്റെ ഉപയോഗവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും!
, തിങ്കള്‍, 20 ഓഗസ്റ്റ് 2018 (18:41 IST)
വായ വൃത്തിയായി സൂക്ഷിക്കാനും ദുർഗന്ധം അകറ്റാനും നിത്യേന മൗത്ത്​വാഷ്​ ഉപയോഗിക്കുന്നവരാണ്​ നമ്മളില്‍ പലരും. ചിലയാളുകൾ ഇത് ജീവിതചര്യയുടെ ഭാകമായി കൊണ്ടുനടക്കുന്നതാണ്. പ്രത്യേകിച്ച് യാത്രകളിൽ ആയിരിക്കുമ്പോഴാണ് പലരും ഇത് ഉപയോഗിക്കുന്നത്. ഇത്തരം ശീലം നല്ലതല്ല എന്ന് ചിലർക്കെങ്കിലും അറിയാമായിരിക്കും. അതുതന്നെയാണ് ആരോഗ്യ വിദഗ്‌ധരും പറയുന്നതും.
 
പ്രതിദിനം ചുരുങ്ങിയത്​ രണ്ട്​തവണയെങ്കിലും മൗത്ത്​വാഷ്​ ഉപയോഗിക്കുന്നവർക്ക് ​ഇടക്ക്​ മാത്രം​ഉപയോഗിക്കുന്നവരെ അപേക്ഷിച്ച്​പ്രമേഹം വരാനുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്നാണ് പഠനം പറയുന്നത്. ബാക്ടീരിയയെ പ്രതിരോധിക്കുന്നതിനുള്ള ഘടകങ്ങളാണ്​ മൗത്ത്​വാഷിൽ കൂടുതലായി അടങ്ങിയിരിക്കുന്നത്​. മൗത്ത്​വാഷ്​ സ്ഥിരമായി ഉപയോഗിക്കുന്നത് നമ്മുടെ​വായിലെ ജീവാണുവിന്റെ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കും. 
 
മാത്രമല്ല, ഇത്​നൈട്രിക്​ആസിഡ്​ രൂപപ്പെടുന്നതിന്​തടസമാകുകയും​പോഷണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നമായി മാറുകയും ചെയ്യും. അതിലൂടെ പ്രമേഹ സാധ്യത വർധിപ്പിക്കുന്നതിനും രക്തസമ്മർദം വർധിപ്പിക്കുന്നതിനും ഇടയാക്കുകയും ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആഹരം കഴിച്ച ഉടനെ ഉറക്കം വേണ്ട !