Webdunia - Bharat's app for daily news and videos

Install App

ആര്‍ത്തവ വേദനയ്ക്ക് പരിഹാരം വീട്ടില്‍ തന്നെ

ആര്‍ത്തവ സമയത്ത് ധാരാളം വെള്ളം കുടിക്കണം

രേണുക വേണു
ശനി, 28 ഡിസം‌ബര്‍ 2024 (19:06 IST)
ആര്‍ത്തവ സമയത്തെ വേദന എത്രത്തോളം ഭീകരമാണെന്ന് നമുക്കറിയാം. ആര്‍ത്തവം മാനസികമായും ശാരീരികമായും സ്ത്രീകളും തളര്‍ത്തുന്നു. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധ ചെലുത്തിയാല്‍ ആര്‍ത്തവ സമയത്തെ ശക്തമായ വേദനയ്ക്ക് ഒരുപരിധി വരെ പരിഹാരം കാണാം. അത് എന്തൊക്കെയാണെന്ന് നോക്കാം: 
 
ആര്‍ത്തവ സമയത്ത് ധാരാളം വെള്ളം കുടിക്കണം. നിര്‍ജലീകരണം മൂലമുള്ള തലവേദനയെ അകറ്റി നിര്‍ത്താന്‍ വെള്ളം കുടി ഒരു പരിധി വരെ സഹായിക്കും. 
 
വെള്ളത്തിന്റെ അംശം ധാരാളം അടങ്ങിയ പഴങ്ങള്‍ ആര്‍ത്തവ സമയത്ത് കഴിക്കുക. തണ്ണിമത്തന്‍, വെള്ളരി എന്നിവ ആര്‍ത്തവ സമയത്ത് കഴിക്കണം. 
 
ശക്തമായ രക്തം പോകലിനെ തുടര്‍ന്ന് ആര്‍ത്തവ സമയത്ത് ശരീരവേദനയും തലകറക്കവും അനുഭവപ്പെട്ടേക്കാം. ധാരാളം ഇലക്കറികള്‍ കഴിക്കുന്നതിലൂടെ ഇതിനെ പ്രതിരോധിക്കാം. ചീര, ബ്രൊക്കോളി, കോളിഫ്‌ളവര്‍, കാബേജ് തുടങ്ങിയവ ശരീരത്തിലെ അയേണിന്റെയും മഗ്നീഷ്യത്തിന്റെ സ്വാധീനം നിലനിര്‍ത്തുന്നു. 
 
ശരീര പേശികളുടെ സമ്മര്‍ദ്ദം കുറയാന്‍ ആര്‍ത്തവ സമയത്ത് ഇഞ്ചിച്ചായ കുടിക്കുന്നത് നല്ലതാണ്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ചിക്കന്‍ ആര്‍ത്തവ സമയത്ത് കഴിക്കാവുന്നതാണ്. അയേണ്‍, ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയ മത്സ്യം ഈ സമയത്ത് കഴിക്കാവുന്നതാണ്. അയേണ്‍, മഗ്നീഷ്യം എന്നിവ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റുകളും ആര്‍ത്തവ സമയത്ത് കഴിക്കാം. ആര്‍ത്തവത്തിനു ശേഷമുള്ള യോനി അണുബാധ തടയാന്‍ നല്ല ബാക്ടീരിയയുടെ അളവ് ധാരാളം അടങ്ങിയ തൈര് ശീലമാക്കാവുന്നതാണ്. 
 
ആര്‍ത്തവ സമയത്ത് ഒഴിവാക്കേണ്ട ഭക്ഷണ സാധനങ്ങള്‍ - ഉപ്പും മുളകും ധാരാളം ഇട്ടവ, കാപ്പി, മദ്യം, പഞ്ചസാര, എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍, റെഡ് മീറ്റ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കഞ്ചാവ് വലിക്കാരുടെ ശ്രദ്ധയ്ക്ക്; കഞ്ചാവ് ഏറ്റവുമധികം ബാധിക്കുന്നത് ഏത് അവയവത്തെ ആണെന്നറിയാമോ?

തണ്ണിമത്തന്‍ കഴിച്ചതിനുശേഷം ഉടന്‍ തന്നെ ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കരുത്

വയറുവേദനക്കാര്‍ ഈ ഭക്ഷണങ്ങള്‍ തൊട്ടുപോകരുത്!

പേപ്പർ കപ്പിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും?

രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ് വരുന്നു; ശ്രദ്ധിക്കണം, ചെറിയ ലക്ഷണമല്ല

അടുത്ത ലേഖനം