ഷുഗര്‍ ആയതുകൊണ്ട് ചപ്പാത്തി മാത്രമേ കഴിക്കൂ ! അത്തരക്കാര്‍ ശ്രദ്ധിക്കുക

അതേസമയം പ്രമേഹ രോഗികള്‍ അമിതമായി ചപ്പാത്തി കഴിക്കരുത്

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2023 (12:09 IST)
പ്രമേഹമുള്ളവര്‍ ചോറ് ഒഴിവാക്കുകയും ചപ്പാത്തി ശീലമാക്കുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? പ്രമേഹമുള്ളവര്‍ അന്നജം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കേണ്ടത് തന്നെയാണ്. ഗ്ലൈസിമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഗോതമ്പ് ചപ്പാത്തി തന്നെയാണ് ഇത്തരക്കാര്‍ക്ക് നല്ലത്. എന്നാല്‍ ചപ്പാത്തി മാത്രം കഴിക്കുന്ന ശീലമുള്ള പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 
ഗോതമ്പ് ചപ്പാത്തിയിലെ ഗ്ലൈസിമിക് ഇന്‍ഡക്‌സ് 52-55 വരെയാണ്. പ്രമേഹ രോഗികള്‍ക്ക് ഗ്ലൈസിമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങളാണ് നല്ലത്. ചപ്പാത്തിയിലെ ഫൈബര്‍ ഘടകം പ്രമേഹ രോഗികളിലെ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാന്‍ സഹായിക്കുന്നു. 
 
അതേസമയം പ്രമേഹ രോഗികള്‍ അമിതമായി ചപ്പാത്തി കഴിക്കരുത്. രണ്ടോ മൂന്നോ ചപ്പാത്തിയില്‍ അധികം പ്രമേഹ രോഗികള്‍ ഒരേസമയം കഴിക്കരുത്. രാവിലെയോ ഉച്ചയ്‌ക്കോ ചപ്പാത്തി കഴിക്കുന്നതാണ് ഉചിതം. രാത്രി വളരെ ലളിതമായ ഭക്ഷമം ശീലിക്കുക. ചപ്പാത്തി കഴിക്കുമ്പോള്‍ അതിനൊപ്പം ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികളും ഇലക്കറികളും കഴിക്കുക. ചപ്പാത്തി പാകം ചെയ്യുമ്പോള്‍ ഗോതമ്പ് പൊടിക്കൊപ്പം അല്‍പ്പം ബാര്‍ലി ചേര്‍ക്കുന്നത് നല്ലതാണ്. പ്രമേഹ രോഗികള്‍ എണ്ണ ചേര്‍ക്കാതെ പാകം ചെയ്ത ചപ്പാത്തി കഴിക്കുന്നതാണ് നല്ലത്. കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ ആണ് ചപ്പാത്തി അമിതമായി കഴിക്കരുതെന്ന് പറയുന്നത്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാന്‍കാരുടെ സന്തോഷത്തിന്റെ രഹസ്യം ഇതാണ്

നിങ്ങളുടെ കുഞ്ഞിന് രാത്രി പുതച്ചു കൊടുക്കുന്നത് ഇഷ്ടമാണോ? പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

അടുത്ത ലേഖനം
Show comments