Webdunia - Bharat's app for daily news and videos

Install App

പതിവായുള്ള ലൈംഗിക ബന്ധം പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കും

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 2 ഫെബ്രുവരി 2025 (15:14 IST)
ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന ആളാണോ നിങ്ങളെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെയും സൂചിപ്പിക്കുന്നത്. മനസ് സന്തോഷത്തോടെ ഇരിക്കുമ്പോള്‍ മാത്രമേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കു. അതുപോലെ ലൈംഗിക ബന്ധത്തിലൂടെ മനസ് ശാന്തമാകുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 
 
സുഖകരമായ ലൈംഗികത നല്ല ഉറക്കത്തിന് സഹായിക്കുന്നു. കൂടാതെ ഉന്‍മേഷത്തോടെ ജോലികള്‍ ചെയ്യാനും ഇത് സഹായകമാണ്‍. അതുപോലെ സുഖകരമായ ലൈംഗികത പുരുഷന്‍മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നുയെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. കലോറി കുറയ്ക്കുന്ന കാര്യത്തിലും സെക്സിന് കഴിയും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും സെക്സ് സഹായകമാണ്. ഇമ്മ്യൂണോഗ്ലോബിന്‍ എ എന്ന ആന്റിബോഡിയാണ് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത്.
 
ലൈംഗിക സമയത്തുണ്ടാകുന്ന ഓക്സിടോസിന്‍ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിക്കുന്നു. ഇത് ഇവര്‍ക്കിടയിലെ പരസ്പരമുള്ള പ്രണയത്തെ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഓക്സിടോസിന്‍ ശരീരത്തിലെ എന്‍ഡോര്‍ഫിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് വേദനസംഹാരിയുടെ ഗുണമാണ് നല്‍കുന്നത്. നമ്മുടെ പേശികള്‍ക്ക് ബലം നല്‍കുന്നതിനും സെക്സ് സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സെക്സിനു കഴിയും. ഹൃദയത്തിനും രക്തധമനികള്‍ക്കും ആരോഗ്യകരമായ ഒന്നാണ് ലൈംഗികത.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദിവസവും രാവിലെ ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ്, ഗുണങ്ങളേറെ

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദന ഉണ്ടാകാറുണ്ടോ? എന്തുകൊണ്ടാണിങ്ങനെ വരുന്നതെന്നറിയാമോ?

E S R Test: രക്തപരിശോധനയിലെ പ്രധാന സൂചന: ഇ എസ് ആര്‍ ടെസ്റ്റിന്റെ പ്രാധാന്യമെന്ത്?

അമിതവണ്ണം, പിസിഒഎസ് എന്നിവയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മുഖത്ത് രോമവളര്‍ച്ച കൂടും!

നാവില്‍ ഈമാറ്റങ്ങള്‍ കണ്ടുതുടങ്ങിയോ, മറഞ്ഞിരിക്കുന്ന രോഗങ്ങള്‍ ഇവയാകാം

അടുത്ത ലേഖനം