Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 13 നവം‌ബര്‍ 2024 (17:19 IST)
നമ്മുടെ പഞ്ചേന്ദ്രിയങ്ങളില്‍ വളരെ പ്രാധാന്യമുള്ളതാണ് കണ്ണ്. കണ്ണുകളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ന് ധാരാളം രോഗങ്ങള്‍ കണ്ണുകളെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കണ്ണുകളെ ബാധിക്കുമ്പോള്‍ അത് നമ്മുടെ തലച്ചോറിനെയും ബാധിച്ചേക്കാം. അതില്‍ ഒന്നാണ് കണ്ണുകള്‍ക്ക് ഉണ്ടാകുന്ന അണുബാധ. ഇത് തടയാന്‍ ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. പലരിലും കണ്ടുവരുന്ന പ്രവണതയാണ് ഇടയ്ക്കിടയ്ക്ക് കൈകള്‍ കണ്ണില്‍ തൊടുന്നത്. നമ്മുടെ കൈകളില്‍ നാം പോലും കാണാത്ത അനേകം സൂക്ഷ്മാണുക്കള്‍ ഉണ്ടാകാം. നമ്മള്‍ ഇത് കണ്ണില്‍ തൊടുമ്പോള്‍ അണുക്കള്‍ കണ്ണുകളിലും ബാധിക്കാം. കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയ ആഹാരം ശീലമാക്കുക. 
 
ധാരാളം വെള്ളം കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. യാത്രകളിലും മറ്റും സണ്‍ഗ്ലാസ് ഉപയോഗിക്കുന്നത് കണ്ണുകള്‍ക്ക് നല്ലതാണ്. ഇത്തരത്തില്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുമ്പോള്‍ പൊടി, അഴുക്ക്, മാരകമായ യുവി കിരണങ്ങള്‍ എന്നിവയില്‍ നിന്നും കണ്ണുകളെ
സംരക്ഷിക്കാനാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറങ്ങുമ്പോള്‍ നിങ്ങളുടെ വയര്‍ ഇങ്ങനെയാണോ?