Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബെഡ് റൂമിലെ ഫാന്‍ കാരണം നിങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല !

മുറിക്കുള്ളില്‍ ഉള്ള പൊടിപടലങ്ങള്‍ നിങ്ങളുടെ ശരീരത്തിലേക്ക് എത്തിക്കുന്നതില്‍ ഫാനിന് വലിയ പങ്കുണ്ട്

Should Clean Bed room fan once in a week
, ചൊവ്വ, 12 ഡിസം‌ബര്‍ 2023 (11:18 IST)
തണുപ്പ് കാലമാണെങ്കില്‍ പോലും ഫാന്‍ ഇല്ലാതെ ഉറങ്ങാന്‍ സാധിക്കാത്തവരാണ് നമുക്കിടയില്‍ പലരും. അതേസമയം നിങ്ങള്‍ക്ക് തുടര്‍ച്ചയായി കഫക്കെട്ടും ചുമയും അലര്‍ജിയും വരുന്നത് ഈ ഫാന്‍ കാരണം തന്നെയാകും ! ബെഡ്റൂമിലെ ഫാന്‍ ഉപയോഗത്തില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 
 
മുറിക്കുള്ളില്‍ ഉള്ള പൊടിപടലങ്ങള്‍ നിങ്ങളുടെ ശരീരത്തിലേക്ക് എത്തിക്കുന്നതില്‍ ഫാനിന് വലിയ പങ്കുണ്ട്. ഫാനിന്റെ കാറ്റ് കാരണം അന്തരീക്ഷത്തിലെ പൊടി പടലങ്ങള്‍ നിങ്ങളുടെ മൂക്ക്, വായ, ചെവി എന്നിവയിലേക്ക് പ്രവേശിക്കുന്നു. ഇത് കഫക്കെട്ട്, ചുമ, അലര്‍ജി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ഫാനിന് തൊട്ടുതാഴെ കിടക്കുന്ന ശീലമുള്ളവര്‍ക്ക് മൂക്കടപ്പ് സ്ഥിരമായി കാണുന്നു. 
 
ഫാനിന് നേര്‍ക്ക് ഒരിക്കലും കിടന്നുറങ്ങരുത്. ഇത് ചെവിയിലേക്കും മൂക്കിലേക്കും നേരിട്ട് കാറ്റടിക്കാന്‍ കാരണമാകും. ബെഡ്റൂമിലെ ഫാന്‍ രണ്ട് ആഴ്ചയില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കണം. ഫാന്‍ ഓണാക്കി കിടന്നുറങ്ങുമ്പോള്‍ ചെവി അടയ്ക്കുന്നത് രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും. പകല്‍ സമയങ്ങളില്‍ ബെഡ് റൂമിലെ ജനാലകള്‍ തുറന്നിടുന്നത് നല്ലതാണ്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാവിലെ എഴുന്നേറ്റാല്‍ നിര്‍ത്താതെ തുമ്മല്‍ ! തണുപ്പ് കാലത്തെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍