ഉറങ്ങുമ്പോള്‍ ചെവികള്‍ മൂടണം ! ഇയര്‍ മഫ്‌സ് ശീലമാക്കൂ

ഫാന്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയ്ക്കുന്നു

രേണുക വേണു
തിങ്കള്‍, 12 ഫെബ്രുവരി 2024 (12:11 IST)
Ear Muffs

രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് മറക്കാതെ ചെയ്യേണ്ട കാര്യമാണ് ചെവികള്‍ കാറ്റ് തട്ടാതെ അടയ്ക്കുന്നത്. അതിനായി ഇയര്‍ മഫ്‌സ് ശീലമാക്കുക. ഫാന്‍, ഏസി എന്നിവയില്‍ നിന്നുള്ള കാറ്റ് നേരിട്ട് ചെവിയിലേക്ക് തട്ടുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഫാനില്‍ നിന്നുള്ള കാറ്റ് നേരിട്ട് തട്ടുമ്പോള്‍ വായ, മൂക്ക്, തൊണ്ട എന്നിവ വേഗം വരണ്ട അവസ്ഥയിലേക്ക് എത്തുന്നു. ഇത് കഫം നിറയാന്‍ കാരണമാകും. ശക്തമായ കാറ്റ് നേരിട്ട് ചെവിയിലേക്ക് എത്തുമ്പോള്‍ അത് തലവേദന, കഫക്കെട്ട്, തൊണ്ടവേദന എന്നിവയിലേക്ക് നയിക്കും. 
 
ഫാന്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയ്ക്കുന്നു. ഈ പൊടിപടലങ്ങള്‍ പലതരം അലര്‍ജിയിലേക്ക് നയിക്കും. അതുകൊണ്ടാണ് രാത്രി ഉറങ്ങുമ്പോള്‍ ഒരു കാരണവശാലും ഫാനിനു തൊട്ടുതാഴെ കിടക്കരുതെന്ന് പറയുന്നത്. ഫാനിന്റെ കാറ്റ് നേരിട്ട് മുഖത്തേക്ക് കൊള്ളുന്ന വിധം കിടക്കരുത്. രാത്രി കിടക്കുമ്പോള്‍ മങ്കിക്യാപ്പോ ഇയര്‍ പ്ലഗോ ഇയര്‍ മഫ്‌സോ ഉപയോഗിച്ച് ചെവി കാറ്റ് തട്ടാത്ത വിധം അടയ്ക്കുക. അമിതമായ കാറ്റ് കാരണം ചെവിയില്‍ പഴുപ്പ് വരുന്നത് തടയാനും ഇതിലൂടെ സാധിക്കും. അതേസമയം ഒരുപാട് ടൈറ്റായി നില്‍ക്കുന്ന ഇയര്‍ മഫ്‌സ് ഉപയോഗിക്കരുത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുഞ്ഞിന് രാത്രി പുതച്ചു കൊടുക്കുന്നത് ഇഷ്ടമാണോ? പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

അടുത്ത ലേഖനം
Show comments