Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോയ്‌ലറ്റില്‍ കയറുമ്പോള്‍ ചെരിപ്പ് ധരിക്കാറുണ്ടോ?

Should use slippers in Toilet
, വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (11:57 IST)
വീടുകളില്‍ ഏറ്റവും വൃത്തിയോടെ കാത്തുസൂക്ഷിക്കേണ്ട സ്ഥലമാണ് ടോയ്‌ലറ്റുകള്‍. കാരണം വൃത്തിയില്ലാത്ത ടോയ്‌ലറ്റുകള്‍ ഒരുപാട് അസുഖങ്ങള്‍ക്ക് കാരണമാകുന്നു. ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോള്‍ പാദരക്ഷകള്‍ ധരിക്കേണ്ടത് അത്യാവശ്യമാണ്. ശുചിത്വത്തിന്റെ ഭാഗമാണ് ടോയ്‌ലറ്റ് പാദരക്ഷകള്‍. 
 
ടോയ്‌ലറ്റിലേക്ക് കയറുന്ന ഭാഗത്താണ് പാദരക്ഷകള്‍ എപ്പോഴും സൂക്ഷിക്കേണ്ടത്. ടോയ്‌ലറ്റില്‍ ധരിച്ച ചെരുപ്പ് പിന്നീട് വീടിനുള്ളില്‍ ഒരിടത്തേക്കും ധരിക്കരുത്. ടോയ്‌ലറ്റ് ചെരുപ്പുകള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കിയിരിക്കണം. 
 
നഗ്ന പാദങ്ങളില്‍ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോള്‍ ടോയ്‌ലറ്റിലെ അണുക്കള്‍ പിന്നീട് വീടിനുള്ളിലേക്ക് എത്താന്‍ കാരണമാകുന്നു. ഈ അണുക്കള്‍ തറയില്‍ പറ്റി പിടിച്ചിരിക്കുകയും പിന്നീട് കുട്ടികള്‍ അടക്കമുള്ളവരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ടോയ്‌ലറ്റില്‍ ചെരിപ്പ് ധരിക്കുന്ന അണുബാധ കുറയ്ക്കാന്‍ സഹായിക്കും. എല്ലാ ടോയ്‌ലറ്റുകളിലും വ്യത്യസ്തമായ ചപ്പലുകള്‍ സൂക്ഷിച്ചിരിക്കണം. ടോയ്‌ലറ്റില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ചെരിപ്പുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചര്‍മ്മത്തിന് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന കൊളാജന്‍ ഉയര്‍ത്തുന്ന ഏഴുഭക്ഷണങ്ങള്‍ ഇവയാണ്