Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുറത്തിറങ്ങുമ്പോള്‍ മാത്രമല്ല, വീടിനുള്ളിലും വേണം ചെരുപ്പ് !

പുറത്ത് സഞ്ചരിക്കുന്ന നമ്മുടെ പാദങ്ങളില്‍ പലപ്പോഴും രോഗാണുക്കള്‍ പതിയിരിക്കാന്‍ സാധ്യത ഏറെയാണ്

Should wear chappals inside the home

രേണുക വേണു

, വെള്ളി, 12 ഏപ്രില്‍ 2024 (13:53 IST)
വീടിന് പുറത്തിറങ്ങുമ്പോള്‍ മാത്രമല്ല വീടിനുള്ളിലും പാദരക്ഷകള്‍ ധരിക്കണം. വീടിനുള്ളില്‍ ധരിക്കാന്‍ പ്രത്യേക പാദരക്ഷ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ആ ചെരുപ്പ് വീടിന് പുറത്തേക്ക് ധരിക്കരുത്. വീടിനുള്ളില്‍ ചെരുപ്പ് ധരിക്കണമെന്ന് പറയാന്‍ കാരണങ്ങളുണ്ട്. 
 
പുറത്ത് സഞ്ചരിക്കുന്ന നമ്മുടെ പാദങ്ങളില്‍ പലപ്പോഴും രോഗാണുക്കള്‍ പതിയിരിക്കാന്‍ സാധ്യത ഏറെയാണ്. ആ രോഗാണുക്കളെ വീടിനുള്ളിലേക്ക് കയറ്റാതിരിക്കുകയാണ് വേണ്ടത്. വീട്ടില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ പ്രത്യേകിച്ച്. ചെറിയ കുട്ടികള്‍ വീട്ടിലെ തറയില്‍ കിടക്കുകയും ഇഴയുകയും ചെയ്യുന്നവരാണ്. പുറത്ത് നിന്ന് വരുന്ന രോഗാണുക്കള്‍ തറയില്‍ എത്താതിരിക്കാന്‍ പാദരക്ഷകള്‍ സഹായിക്കും. അത് കുട്ടികളുടെ ആരോഗ്യത്തേയും ബാധിക്കുന്ന കാര്യമാണ്. 
 
മറ്റൊരു കാര്യം, ഇപ്പോള്‍ ഒട്ടുമിക്ക വീടുകളുടെയും തറ മാര്‍ബിള്‍, ഗ്രാനൈറ്റ്, ടൈല്‍സ് എന്നിവ ഒട്ടിച്ചതാണ്. നഗ്‌നപാദരായി ഇത്തരം തറയിലൂടെ നടക്കുമ്പോള്‍ കാല്‍ കോച്ചിപിടിക്കാന്‍ സാധ്യത കൂടുതലാണ്. മാര്‍ബിള്‍, ടൈല്‍സ് എന്നിവയ്ക്ക് തണുപ്പ് കൂടുതലായതിനാല്‍ കാലുകളില്‍ പെട്ടന്ന് തരിപ്പ് കയറും. പാദരക്ഷകള്‍ ധരിക്കുകയാണെങ്കില്‍ അത് ഒഴിവാക്കാം. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Differences Between Whiskey And Vodka: വോഡ്കയും വിസ്‌കിയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ ഇവയാണ്