Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ രോഗമുള്ളവര്‍ ചീര അധികം കഴിക്കരുത്

അതേസമയം ചീര അമിതമായി കഴിക്കരുത്

ഈ രോഗമുള്ളവര്‍ ചീര അധികം കഴിക്കരുത്

രേണുക വേണു

, ഞായര്‍, 2 ജൂണ്‍ 2024 (08:58 IST)
ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഇലക്കറികള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും കഴിക്കണം. ചീരയാണ് ഇലക്കറികളില്‍ കേമന്‍. കലോറി കുറഞ്ഞതും ധാതുക്കള്‍ ധാരാളം അടങ്ങിയതുമായ ചീര ആരോഗ്യത്തിനു നല്ലതാണ്. കാല്‍സ്യം, മഗ്നീഷ്യം, അയേണ്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ചീരയില്‍ അടങ്ങിയിട്ടുണ്ട്. തടി കുറയാനും രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനും ചീര സഹായിക്കും. ചീരയില്‍ ഗ്ലൈസമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. 
 
അതേസമയം ചീര അമിതമായി കഴിക്കരുത്. ഒരു ചെറിയ ബൗളില്‍ ഭക്ഷണത്തോടൊപ്പം ചീര കഴിക്കാവുന്നതാണ്. അതില്‍ കൂടുതല്‍ ചീര ശരീരത്തിനു ആവശ്യമില്ല. ചീരയില്‍ ഓക്‌സലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഓക്‌സലിക് ആസിഡിന്റെ അളവ് ശരീരത്തില്‍ കൂടുമ്പോള്‍ ധാതുക്കള്‍ ആഗിരണം ചെയ്യാനുള്ള കഴിവ് കുറയുന്നു. ഇത് ശരീരത്തില്‍ ധാതുക്കളുടെ അപര്യാപ്തതയ്ക്കു കാരണമാകും. ചീര ചിലരുടെ ശരീരത്തില്‍ അലര്‍ജിക്ക് കാരണമാകും. അമിതമായി ചീര കഴിച്ചാല്‍ ചിലരുടെ വയറിനു അസ്വസ്ഥത തോന്നും. 
 
വൃക്കയില്‍ കല്ലുള്ളവര്‍ ചീര പരമാവധി ഒഴിവാക്കണം. ഓക്‌സലിക് ആസിഡിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുമ്പോള്‍ അവ മൂത്രത്തിലൂടെ പുറത്ത് കളയാന്‍ പ്രയാസമാണ്. വൃക്കയില്‍ കാത്സ്യം ഓക്‌സലേറ്റ് കല്ലുകള്‍ രൂപപ്പെടും. ഇത് വൃക്കയില്‍ കല്ലുള്ളവര്‍ക്ക് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകും. സന്ധി വേദന, ആമവാതം എന്നിവ ഉള്ളവരും ചീര പരമാവധി ഒഴിവാക്കുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എത്രമണിക്കാണ് അത്താഴം കഴിക്കേണ്ടത്, ന്യൂട്രിഷനിസ്റ്റ് ലീമ മഹാജ് പറയുന്നത് ഇതാണ്