Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അധികനേരം ഇരിക്കുന്നത് പുകവലിക്ക് തുല്യം'; ശ്രദ്ധിച്ചില്ലേല്‍ പണി ഉറപ്പ്

'Sitting is like smoking'

നിഹാരിക കെ.എസ്

, ചൊവ്വ, 7 ജനുവരി 2025 (15:02 IST)
അധിക നേരം ഇരുന്നാലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് ആരും ബോധവാന്മാരല്ല. ഇരുന്നുള്ള ജോലിക്കപ്പുറം സോഷ്യല്‍ മീഡിയ ഉപയോഗവും ടിവിയുമൊക്കെയായി മണിക്കൂറുകളാണ് ഓരോ ദിവസവും ആളുകള്‍ സോഫയിലോ കസേരയിലോ ഒക്കെയായി ചെലവിടുന്നത്.ആവശ്യമായ വ്യായാമം ഇല്ലാതെ അധിക നേരം ഇങ്ങനെ ഇരിക്കുന്നത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുക.
 
ശരീരഭാരം കൂടാന്‍ മാത്രമല്ല, ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം തുടങ്ങി അപകടകരമായ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അമേരിക്കയിലെ അയോവ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെ ആവശ്യകതയാണ് വ്യക്തമായത്. 
 
ചെറിയ ജീവിതശൈലീ മാറ്റങ്ങള്‍ പോലും ആരോഗ്യത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് വ്യക്തമായി. കൃത്യമായ വ്യായാമങ്ങളുടെയോ ദൈനംദിന പ്രവര്‍ത്തനങ്ങളുടെയോ അഭാവം കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമായേക്കാമെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായേക്കാമെന്നും വിദഗ്ധര്‍ പറയുന്നു. രോഗാവസ്ഥകളെ നിയന്ത്രിക്കുന്നതിലും തടയുന്നതിലും പതിവായുള്ള വ്യായാമത്തിന്റെ സ്വാധീനം അടിവരയിടുന്നതായിരുന്നു പഠനമെന്നും ഗവേഷകര്‍ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്ത് ഭക്ഷണം കഴിച്ചാലും ഓക്കാനം വരുന്നു; കാരണങ്ങള്‍ ഇതൊക്കെ