ചർമ്മ സൗന്ദര്യത്തിനായി ഏതറ്റം വരെയും ചിലർ പോകും. പരീക്ഷിക്കാവുന്നതെല്ലാം പരീക്ഷിച്ച് നോക്കും. ചിലർ അതിന് പകരമായി പ്രകൃതിദത്തമായ വഴികളെയാണ് കൂടുതലായി ആശ്രയിക്കാറുള്ളത്. യാതൊരു പാർശ്വഫലങ്ങളും കൂടാതെ നിങ്ങളുടെ മുഖത്തിനും ശരീരത്തിനും തിളക്കവും ഭംഗിയും നൽകാൻ ശേഷിയുള്ള വസ്‌തുക്കൾ ഏറെയുണ്ട് നമുക്ക് ചുറ്റും. അതിൽ കൂടുതലും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പഴങ്ങളും പച്ചക്കറികളും തന്നെയാണ്. അത്തരത്തിൽ നിങ്ങളുടെ ചർമ്മത്തിന്റെ സൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുന്ന പഴമാണ് സ്ട്രോബറി. ഈ ചുവപ്പൻ പഴത്തിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
* മുഖത്തെ കറുത്ത പാടുകൾ നീക്കും
* പെട്ടെന്ന് പ്രായമാവുന്ന അവസ്ഥയെ തടയും
* ചർമത്തിന് തിളക്കം കൂട്ടും
* ത്വക്കിലെ ചുളിവുകൾ, ചർമ്മത്തിലെ നേർത്ത വരകൾ എന്നിവ മാറ്റും
* മുഖക്കുരുവിനെതിരെ പോരാടുന്നു
* മുഖം കൂടുതൽ മിനിസമാക്കും
* ശരീരത്തിൽ ജലാംശം നിലനിർത്തുന്നു