Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാമ്പ് കടിച്ചാൽ ചെയ്യാൻ പാടില്ലാത്തത് എന്തൊക്കെ?

പാമ്പ് കടിയേറ്റാൽ മരണം, പക്ഷാഘാതം, ആന്തരിക രക്തസ്രാവം, ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവർത്തനം തകരാറിലാകും.

പാമ്പ് കടിച്ചാൽ ചെയ്യാൻ പാടില്ലാത്തത് എന്തൊക്കെ?

നിഹാരിക കെ.എസ്

, വെള്ളി, 14 മാര്‍ച്ച് 2025 (14:20 IST)
പാമ്പ് കടിയേറ്റാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഒരുപാട് കാര്യങ്ങൾ ഉണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് അറിവുണ്ടാകില്ല. പാമ്പ് കടിച്ച് മരണം സംഭവിക്കുന്നതിന്റെ പകുതി കാരണവും ഇതുതന്നെയാണ്. പ്രഥമ ശുശ്രൂഷ അത്യാവശ്യമാണ്. പാമ്പ് കടിയേറ്റാൽ മരണം, പക്ഷാഘാതം, ആന്തരിക രക്തസ്രാവം, ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവർത്തനം തകരാറിലാകും. അതിനാൽ, പാമ്പുകടിയേറ്റ ഉടൻ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ ചില കാര്യങ്ങൾ ഉണ്ട്.
 
* അത്തരം സമയങ്ങളിൽ പരിഭ്രാന്തരാകുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കും
 
* കടിയേറ്റ ഭാഗത്ത് മറ്റ് മുറിവുകൾ ഉണ്ടാകാതെ ശ്രദ്ധിക്കുക
 
* പരിഭ്രാന്തനായി ഓടരുത്
 
* മുറിവ് കുടിക്കരുത്, ഇത് ഒരു മിഥ്യയാണ്, വൈദ്യശാസ്ത്രപരമായി അഭികാമ്യമല്ല
 
* കടിയേറ്റ ഭാഗത്ത് ഐസ് പായ്ക്ക് വെയ്ക്കരുത്
 
* മദ്യം, ആസ്പിരിൻ എന്നിവ വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടവയല്ല 
 
* മുറിവിൽ തുണി കൊണ്ട് കെട്ടുന്നതിൽ വലിയ ഗുണമില്ല
 
* മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യരുത് 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ മാനസിക ആരോഗ്യം നിലനിര്‍ത്തും