Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം നമ്മുടെ കണ്ണുകളെയും മെന്റല്‍ ഹെല്‍ത്തിനെയും മോശമായി ബാധിക്കും എന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

Nothing Phone 3 India launch,Nothing Phone 3 price in India,Nothing Phone 3 specifications,Nothing Phone 3 features,Nothing Phone 3 release date India,നത്തിങ് ഫോൺ 3 ഇന്ത്യ ലോഞ്ച്,നത്തിങ് ഫോൺ 3 വില ഇന്ത്യ,നത്തിങ് ഫോൺ 3 സവിശേഷതകൾ,നത്തിങ് ഫോൺ 3 ഫീച്ചറുക

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 24 നവം‌ബര്‍ 2025 (10:45 IST)
അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം നമ്മുടെ കണ്ണുകളെയും മെന്റല്‍ ഹെല്‍ത്തിനെയും മോശമായി ബാധിക്കും എന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇതാ പുതിയ പഠനം വന്നിരിക്കുകയാണ്.  അമിതമായ ഫോണ്‍ ഉപയോഗം നിങ്ങള്‍ നേരത്തെ തന്നെ വാര്‍ദ്ധക്യത്തിലേക്ക് എത്തിക്കുകയും നിങ്ങളുടെ അസ്ഥികളുടെയും പേശികളുടെയും ക്ഷതത്തിന് കാരണമാവുകയും ചെയ്യുമെന്നാണ് പുതിയ പഠനം പറയുന്നത്. ഫോണിന് അടിമയായ ഒരു വ്യക്തി മണിക്കൂറുകളോളം ഫോണില്‍ ചിലവഴിക്കുമ്പോള്‍ അയാളുടെ പൊസിഷനില്‍ മാറ്റം വരുന്നു. കഴുത്ത് കുനിച്ച് ഫോണിലേക്ക് നോക്കിയായിരിക്കും മിക്കവരും ഫോണ്‍ ഉപയോഗിക്കുന്നത്.
 
ഇത് സെര്‍വിക്കല്‍ സ്‌പൈനിനെ ബാധിക്കുകയും തുടര്‍ന്ന് കഴുത്ത് വേദന, തോള്‍ വേദന എന്നിവ അനുഭവപ്പെടുകയും ചെയ്യും. അതുപോലെതന്നെ ഒരുപാട് നേരം വിരലുകള്‍ ഉപയോഗിച്ച് ഫോണില്‍ ടൈപ്പ് ചെയ്യുകയോ മറ്റു കാര്യങ്ങള്‍ ചെയ്യുകയോ ചെയ്യുമ്പോള്‍ ഇത് ഷോള്‍ഡര്‍ വേദന, മുട്ടുവേദന, വിരലുകളിലെ വേദന, കൈത്തണ്ടയ്ക്കുണ്ടാകുന്ന പരിക്ക് എന്നിവയ്ക്കും കാരണമാകാം. സാധാരണഗതിയില്‍ വാര്‍ദ്ധക്യത്തില്‍ ഉണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് യൗവനത്തിലെ പിടിപെടാന്‍ അമിതമായ ഫോണ്‍ ഉപയോഗം കാരണമാകുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?