Webdunia - Bharat's app for daily news and videos

Install App

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെയാണോ പ്രമേഹരോഗികള്‍ വ്യായാമം ചെയ്യുന്നത് ?

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെയാണോ പ്രമേഹരോഗികള്‍ വ്യായാമം ചെയ്യുന്നത് ?

Webdunia
ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (11:15 IST)
ആരോഗ്യത്തിനൊപ്പം സമാധാനവും തകര്‍ക്കുന്ന ഒന്നാണ് പ്രമേഹം. ചികിത്സയും ഡോക്‍ടറുടെ ഉപദേശവും പ്രമേഹരോഗികള്‍ക്ക് അത്യാവശ്യമാണെങ്കിലും ചില കര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രമേഹം ബാധിച്ചവർ വ്യായാമം ചെയ്യേണ്ടത് നിര്‍ബന്ധമാണ്. ഇതുവഴി ക്ഷീണം കുറയുന്നതിനും പ്രമേഹം ഇല്ലാതാകുന്നതിനും കഴിയും. എന്നാല്‍, പ്രമേഹരോഗികൾ വ്യായാമം ചെയ്യുമ്പോള്‍ അബന്ധങ്ങള്‍ കൂടുന്നതായി ഗവേഷകർ വ്യക്തമാക്കുന്നുണ്ട്.

ഷുഗർ എത്രയുണ്ടെന്നു പരിശേധിച്ചശേഷം മാത്രമെ വ്യായാമം തുടങ്ങാന്‍ പാടുള്ളൂ. ഇതിനായി വിദഗ്ദരുടെയോ ഡോക്‍ടര്‍മാരുടെയോ നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. വെറുംവയറ്റിൽ കടുത്ത വ്യായാമങ്ങൾ ചെയ്യാന്‍ പാടില്ല. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളമാണ് ഏറ്റവും നല്ലത്. മധുരമടങ്ങിയ സോഫ്റ്റ് ഡ്രിങ്ക്സ് വ്യായമസമയത്ത് ഒഴിവാക്കുകയും വേണം.

വേഗത്തില്‍ നടക്കുകയോ ഓടുകയോ ചെയ്യുന്നതാകും പ്രമേഹരോഗികള്‍ പതിവായി ചെയ്യുന്ന വ്യായാമങ്ങള്‍. ചിലര്‍ സൈക്കിള്‍ ചവിട്ടുന്നതും ശീലമാക്കാറുണ്ട്. ഷുഗർനില അപ്രതീക്ഷിതമായി താഴ്‌ന്നു പോകാന്‍ സാധ്യതയുള്ളതിനാല്‍ ഈ സമയങ്ങള്‍ രോഗി ഒരു എമർജൻസി കിറ്റ് കരുതണം.

കിറ്റില്‍ വെള്ളം,  ഗ്ലൂക്കോസ്, മിഠായി, മരുന്നുകൾ എന്നിവ തീര്‍ച്ചയായും ഉണ്ടാകണം. ക്ഷീണം താങ്ങാന്‍ സാധിക്കില്ലെന്നു വ്യക്തമായാല്‍ വിശ്രമിക്കുകയോ മറ്റുള്ളവരുടെ സഹായം സ്വീകരിക്കുകയോ ചെയ്യണം. തനിച്ചുള്ള വ്യായാമം ഒഴിവാക്കുന്നതാകും നല്ലത്.

ശരീരത്തിന് കൂടുതല്‍ ആഘാതമുണ്ടാക്കുന്ന വ്യായാമം പാടില്ല. പാദങ്ങളുടെ സുരക്ഷ എപ്പോഴും ശ്രദ്ധിക്കണം. മുറിവുകള്‍ ഉണ്ടായാല്‍ അണുബാധയുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍, പാദങ്ങളുടെ സുരക്ഷയ്‌ക്കായി ഷൂസും സോക്സും ധരിക്കുകയും വേണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ചൂടുകാലത്ത് ആശ്വാസം; എ.സി ഇല്ലാതെ തന്നെ മുറി തണുപ്പിക്കാൻ വഴികളുണ്ട്

Fatty Liver: ഫാറ്റി ലിവര്‍ അപകടകാരി, ചോറ് അമിതമായാലും പ്രശ്‌നം

ചക്കപ്പഴത്തിന്റെ പത്ത് ആരോഗ്യ ഗുണങ്ങള്‍ അറിയണം

ഒരു വിശ്വാസത്തില്‍ മാത്രം എല്ലാ കാലവും അടിയുറച്ച് നില്‍ക്കുന്നവരായിരിക്കില്ല പക്വതയുള്ളവര്‍, നിങ്ങള്‍ പക്വമതികളാണോ

മഞ്ഞപ്പിത്തത്തെ സാധാരണ പനിയായി കാണരുത്; രൂക്ഷമായാല്‍ മരണത്തിനു സാധ്യത

അടുത്ത ലേഖനം
Show comments