എപ്പോഴാണ് പഴങ്ങള്‍ കഴിക്കേണ്ടത് ?; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണ്

എപ്പോഴാണ് പഴങ്ങള്‍ കഴിക്കേണ്ടത് ?; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണ്

Webdunia
തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (12:06 IST)
ഭക്ഷണത്തിനു ശേഷം പഴവര്‍ഗങ്ങള്‍ കഴിക്കുക എന്നത് ഭൂരിഭാഗം പേരുടെയും ഒരു ശീലമാണ്. നേരവും കാലവും നോക്കതെയാണ് എല്ലാവരും ഇത് ശീലമാക്കിയിരിക്കുന്നത്.

ധാരളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും പഴവര്‍ഗങ്ങള്‍ കഴിക്കുന്നതില്‍ ആരോഗ്യകരമായ സമയമുണ്ടെന്നതാണ് വാസ്തവം. അത്താഴത്തിനു ശേഷമാണ് പലരും പഴവര്‍ഗങ്ങള്‍ കഴിക്കുന്നത്. ഇത് ആരോഗ്യത്തിനു ദോഷമാണെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.

പ്രാതലിനൊപ്പമോ അത്താഴത്തിനു മുമ്പോ അല്ലെങ്കില്‍ വൈകീട്ടോ ആയിരിക്കണം പഴങ്ങള്‍ കഴിക്കേണ്ടതെന്നാണ് ഗവേഷകര്‍ പറയുന്നത്.

പ്രാതലിന് മുമ്പ് പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന് ആരോഗ്യവും ഉന്മേഷവും പകരും. കൂടാതെ  ദഹനപ്രക്രീയ വേഗത്തിലാക്കാനും ഭക്ഷണശേഷം വയര്‍ നിറഞ്ഞിരിക്കുന്നതിന്റെ അസ്വസ്‌ഥത ഇല്ലാതാക്കാനും സാധിക്കും.

അത്താഴത്തിനു ശേഷം പഴങ്ങള്‍ കഴിച്ചാല്‍ ദഹനം പതുക്കെയാക്കും. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന മധുരമാണ് ഇതിന് കാരണം. ഇതുമൂലം ശരീരഭാ‍രം കൂടുകയും ചെയ്യും. അസിഡിറ്റി, ഗ്യാസ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദിവസവും ചെറുതായിട്ടൊന്നു 'മിനുങ്ങിയാലോ'

നിങ്ങള്‍ ചിന്തകളില്‍ ജീവിക്കുന്നയാളാണെങ്കില്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും

നിങ്ങളുടെ ദിവസേനയുള്ള ഒരു ഗ്ലാസ് വെള്ളം കരളിനെ ദോഷകരമായി ബാധിച്ചേക്കാം!

ശബരിമല കയറാന്‍ ഒരുങ്ങുകയാണോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മൂത്രത്തിലെ നിറവ്യത്യാസവും കരള്‍രോഗ ലക്ഷണങ്ങളും

അടുത്ത ലേഖനം
Show comments