Webdunia - Bharat's app for daily news and videos

Install App

വേനല്‍കാലത്ത് വൃക്കരോഗങ്ങള്‍ കൂടുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 21 ഫെബ്രുവരി 2024 (12:20 IST)
നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട അവയവങ്ങളില്‍ ഒന്നാണ് വൃക്ക. ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളും വൃക്കകളെ ആശ്രയിച്ചാണ് നടക്കുന്നത്. ശരീരത്തിനെ ശരിയായ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുന്നതില്‍ വൃക്കകളുടെ പങ്ക് വലുതാണ്. വൃക്കകളുടെ തകരാറുമൂലം ശരീരകലകളുടെയും കോശങ്ങളുടെയും പ്രവര്‍ത്തനം, നാഡികളുടെ പ്രവര്‍ത്തനം എന്നിവയെ പ്രതികൂലമായി ബാധിക്കുകയും തല്‍ഫലമായി ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. വേനല്‍കാലത്ത് വൃക്കരോഗങ്ങള്‍ കൂടുകയാണ് ചെയ്യുന്നത്.
 
വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന ജീവിത രീതികളില്‍ മാറ്റം വരുത്തി കൊണ്ട് നമുക്ക് നമ്മുടെ വൃക്കകളെ സംരക്ഷിക്കാം അതില്‍ പ്രധാനമാണ് ശരീരത്തിനാവശ്യമായ വെള്ളം കുടിക്കുക എന്നത്. എന്നാല്‍ മാത്രമേ കിഡ്‌നിയില്‍ അടിങ്ങു കൂടുന്ന മാലിന്യങ്ങളെ പുറന്തള്ളാന്‍ കിഡ്‌നിക്ക് സാധിക്കൂ. ചൂടുസമയത്ത് ദാഹിച്ചില്ലെങ്കിലും വെള്ളം കുടിക്കേണ്ടതാണ്. അതുപോലെ തന്നെ ധാരാളം ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്, അമിതമായ മദ്യപാനം, വ്യായാമക്കുറവ്, സംസ്‌കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗം, ഡോക്ടറുടെ നിര്‍ദേശമില്ലാതെയുള്ള മരുന്നുകളുടെ അമിത ഉപയോഗം എന്നിവയെല്ലാം തന്നെ വൃക്കകളുടെ ആരോഗ്യം തകരാറിലാക്കുന്നവയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഞ്ഞുങ്ങളുടെ ആരോഗ്യം മനസ്സിലാക്കുന്നതില്‍ പ്രധാനമാണ് മലവിസര്‍ജനം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ജീവിത ശൈലിയില്‍ മാറ്റം വരുത്തി വൃക്കകളെ സംരക്ഷിക്കാം

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ...

രക്തയോട്ടം കുറവാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

നിങ്ങള്‍ക്ക് സന്തോഷവാന്മാരായിരിക്കണോ? ഇതാണ് വഴി

അടുത്ത ലേഖനം
Show comments