Webdunia - Bharat's app for daily news and videos

Install App

വേനല്‍ക്കാലത്തുണ്ടാകുന്ന പ്രധാന രോഗങ്ങള്‍ ഇവയാണ്; വീടിനുള്ളില്‍ ഇരുന്നാലും സൂര്യാഘാതം ഉണ്ടാകാം!

സിആര്‍ രവിചന്ദ്രന്‍
ശനി, 15 മാര്‍ച്ച് 2025 (14:45 IST)
ചൂട് കുരു, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. അതുപോലെ തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. പൊള്ളല്‍, ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും, അസാധരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം കടും നിറത്തിലാവുക, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം എന്നിവ ഉണ്ടായാല്‍ ശ്രദ്ധിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര്‍ തണലില്‍ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. കട്ടികൂടിയതോ ചൂട് വര്‍ധിപ്പിക്കുന്നതോ ആയ വസ്ത്രങ്ങള്‍ ഒഴിവാക്കുക.
 
നിര്‍ജലീകരണം, സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവ നട്ടുച്ചയ്ക്കോ സൂര്യനുമായി നേരിട്ട് ബന്ധപ്പെടുമ്പോഴോ മാത്രം ഉണ്ടാകണമെന്നില്ല. പ്രായമായവര്‍, രോഗികള്‍ എന്നിവരെ സംബന്ധിച്ച് വീട്ടിനുള്ളില്‍ പോലും ഇതുണ്ടാകും. അതിനാല്‍ ഇത്തരക്കാര്‍ക്ക് ജലാംശം ഉറപ്പാക്കുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ ധാരാളം നല്‍കണം. പ്രായാധിക്യമുള്ളവര്‍, രോഗികള്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ കിടക്കുന്നിടത്ത് വായുസഞ്ചാരം ഉറപ്പാക്കണം.
 
സൂര്യാഘാതം മനുഷ്യന് മാത്രമല്ല മൃഗങ്ങള്‍ക്കും ഉണ്ടാകാമെന്നതിനാല്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളം ഉറപ്പാക്കണം. അമിതമായി മധുരം ചേര്‍ത്തതും കാര്‍ബണ്‍ ഡൈഓക്സൈഡ് ചേര്‍ത്തതുമായ വിവിധതരം പാനീയങ്ങള്‍ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. ഇവ നിര്‍ജലീകരണത്തിന് കാരണമാകാം. മദ്യം നിര്‍ജലീകരണത്തിന് കാരണമാകുമെന്നതിനാല്‍ ശ്രദ്ധിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?

ഈ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിച്ചാലേ ഗുണം ലഭിക്കു!

സംസ്ഥാനത്ത് വയറിളക്ക രോഗങ്ങള്‍ കൂടുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയുമെന്നത് തെറ്റിദ്ധാരണയാണ്, ഇക്കാര്യങ്ങള്‍ അറിയണം

ഉറങ്ങുമ്പോള്‍ തല വെക്കേണ്ടത് എങ്ങോട്ട്?

അടുത്ത ലേഖനം
Show comments