സംസ്ഥാനത്ത് വേനല്‍ കടുക്കുന്നു. ഉയര്‍ന്ന താപനിലയ്ക്ക് പുറമെ അള്‍ട്ര വയലറ്റ് ഇന്‍ഡക്‌സ് കൂടി വര്‍ധിച്ചതിനെ തുടര്‍ന്ന് ഇന്ന് മൂന്ന് പേര്‍ക്കാണ് സംസ്ഥാനത്ത് സൂര്യാതപമേറ്റത്. കോഴിക്കോട് ആനയാംകുന്നില്‍ സുരേഷിന് പൊള്ളലേറ്റു. വാഴത്തോട്ടത്തില്‍ പോയി വരുമ്പോഴാണ് കഴുത്തില്‍ സൂര്യാതപമേറ്റത്.
മലപ്പുറം തിരൂരങ്ങാടി ചെറുമുക്കില്‍ മധ്യവയസ്‌കന്‍ സൂര്യാതപമേറ്റു. ഹുസൈന്‍ എന്ന 44കാരനാണ് പൊള്ളലേറ്റത്. ഉച്ചയ്ക്ക് 12 മണിയോടെ വീടിന്റെ ടെറസിന്റെ മുകളില്‍ നിന്നാണ് ഹുസൈന് വലത് കയ്യിലും കഴുത്തിലും സൂര്യാതപമേറ്റത്. പത്തനംതിട്ട കോന്നിയിലെ കെ ജി ഉദയനും സൂര്യാതപമേറ്റു. ഇന്ന് ഉച്ചയ്ക്ക് 12:30നായിരുന്നു സൂര്യാതപമേറ്റത്.