Webdunia - Bharat's app for daily news and videos

Install App

കൈ-കാലുകളില്‍ നീര്‍വീക്കമോ, നിങ്ങളുടെ ശരീരത്തിന് പ്രോട്ടീനുകളെ ദഹിപ്പിക്കാന്‍ കഴിയുന്നില്ല

മാത്രമല്ല പലപ്പോഴും പ്രോട്ടീന്‍ ദഹിപ്പിക്കാന്‍ പ്രയാസമാണ്.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 13 ജൂണ്‍ 2025 (13:24 IST)
പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങള്‍ വിശപ്പിന്റെ ഹോര്‍മോണുകളെ നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിന് ആവശ്യമായ ഘടകമാണ് പ്രോട്ടീന്‍. എന്നാല്‍ ദഹനം എന്നത് എല്ലാവരിലും ഒരുപോലെയല്ല. മാത്രമല്ല പലപ്പോഴും പ്രോട്ടീന്‍ ദഹിപ്പിക്കാന്‍ പ്രയാസമാണ്. വിദഗ്ധരുടെ അഭിപ്രായത്തില്‍ പ്രോട്ടീനുമായി ബന്ധപ്പെട്ട നിരവധി ദഹന പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ്. 
 
നിങ്ങളുടെ ശരീരത്തിന് പ്രോട്ടീന്‍ ശരിയായി ദഹിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാം. നിങ്ങളുടെ കാലുകള്‍, പാദങ്ങള്‍, കൈകള്‍ എന്നിവയില്‍ നീര്‍വീക്കം അനുഭവപ്പെടുന്നുണ്ടെങ്കില്‍, നിങ്ങളുടെ ശരീരത്തില്‍ പ്രോട്ടീന്‍ ശരിയായി ദഹിപ്പിക്കാന്‍ കഴിയാതെ വരാം. പ്രോട്ടീന്‍ നിങ്ങളുടെ ശരീരത്തിന് ഇന്ധനം പോലെ പ്രവര്‍ത്തിക്കുന്നു. കലോറിയുടെ മൂന്ന് ഉറവിടങ്ങളില്‍ ഒന്നാണിത്. എന്നാല്‍ നിങ്ങളുടെ ശരീരത്തിന് ശരിയായി പ്രോട്ടീന്‍ ദഹിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കില്ല. 
 
ഇത് വീണ്ടും വീണ്ടും ഭക്ഷണം കഴിക്കുന്നതിനിടയാക്കും. നിങ്ങള്‍ക്ക് എപ്പോഴും വിശപ്പ് അനുഭവപ്പെടുകയും ചെയ്യും. അതുപോലെതന്നെ പ്രോട്ടീനിന്റെ അഭാവം ഉണ്ടാവുകയാണെങ്കില്‍ നിങ്ങളുടെ മുറിവുകള്‍ മറ്റും ഉണങ്ങാന്‍ ഒരുപാട് സമയം എടുക്കും. മാത്രവുമല്ല നിങ്ങക്ക് വ്യായാമങ്ങളൊക്കെ ചെയ്യാനും വളരെ ബുദ്ധിമുട്ട് അനുഭവപ്പെടും. മറ്റൊന്ന് നിരന്തരം ഉണ്ടാകുന്ന ക്ഷീണവും തളര്‍ച്ചയും ഒക്കെയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹത്തിനൊപ്പം മാനസിക സമ്മര്‍ദ്ദം കൂടിയായാലോ? അറിയാം ഡയബിറ്റിസ് ഡിസ്ട്രസിനെ കുറിച്ച്

പ്രമേഹ രോഗികള്‍ക്കു ചോറ് എത്രത്തോളം പ്രശ്‌നമാണ്?

നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന ദൈനംദിന ശീലങ്ങള്‍

ഇയര്‍വാക്‌സ് രോഗങ്ങള്‍ നിര്‍ണയിക്കുന്നതിന് സഹായിക്കും, കോവിഡ് പോലും കണ്ടെത്താം!

മൈന്‍ഡ്ഫുള്‍നസും വ്യായാമവും നിങ്ങളുടെ അമിത ചിന്ത ഒഴിവാക്കും

അടുത്ത ലേഖനം
Show comments