വെറും വയറ്റിൽ വർക്ക്ഔട്ട് ചെയ്‌താൽ സംഭവിക്കുന്നത്...

രാവിലെ വ്യായാമം ചെയ്യുമ്പോൾ ഏകദേശം 10 മുതൽ 14 മണിക്കൂർ വരെ ഭക്ഷണം കഴിക്കാതിരുന്ന ശേഷമാണെന്നത് ഓർമ വേണം. ഇതിനെ ഫാസ്റ്റിങ് വ്യായാമം എന്നാണ് പറയുക.

നിഹാരിക കെ.എസ്
വെള്ളി, 13 ജൂണ്‍ 2025 (11:21 IST)
വർക്ക്ഔട്ട് ഒരു ഫാഷൻ ആയി മാറിയിരിക്കുകയാണ്. രാവിലെയോ വൈകുംനേരമോ ഒരു തവണയെങ്കിലും വർക്ക്ഔട്ട് ചെയ്യുന്നവരാണ് കൂടുതലും. രാവിലെ എഴുന്നേറ്റ ഉടൻ വ്യായാമം ചെയ്യാൻ ഇറങ്ങുന്നവരുമുണ്ട്. വ്യായാമം ചെയ്യുന്നതിനും മുൻപും ശേഷവും ഭക്ഷണം കഴിക്കുന്നവരുണ്ട്. കഴിക്കാമോ? കഴിക്കാൻ പാടില്ലേ? എന്തൊക്കെയാണ് കഴിക്കേണ്ടത്? തുടങ്ങി അനവധി സംശയങ്ങളാണ് തുടക്കകാർക്കുള്ളത്. രാവിലെ വ്യായാമം ചെയ്യുമ്പോൾ ഏകദേശം 10 മുതൽ 14 മണിക്കൂർ വരെ ഭക്ഷണം കഴിക്കാതിരുന്ന ശേഷമാണെന്നത് ഓർമ വേണം. ഇതിനെ  ഫാസ്റ്റിങ് വ്യായാമം എന്നാണ് പറയുക.
 
വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. ശരീരത്തിലെ അധിക കൊഴുപ്പിനെ എരിയിച്ച് കളയാൻ ഇത് സഹായിക്കും. ശരീരത്തിലെ കൊഴുപ്പിനെ ഊർജ്ജമാക്കാൻ സഹായിക്കുന്ന കോർട്ടിസോൾ രാവിലെ കൂടുതലായി കാണപ്പെടുന്നു. അതുകൊണ്ട് തന്നെ രാവിലെ വെറും വയറ്റിൽ വ്യായാമം ചെയ്യുമ്പോൾ ഈ കൊഴുപ്പിനെ ഉപയോഗിക്കാൻ സഹായിക്കുന്നു. ശരീരത്തിൻ്റെ രീതിയും അതുപോലെ അവസ്ഥയും കണക്കിലെടുത്ത് വേണം ഫാസ്റ്റിങ് വ്യായാമം ചെയ്യാൻ.
 
പ്രഭാതഭക്ഷണം കഴിച്ചതിനുശേഷം വ്യായാമം ചെയ്യുന്നതിനു പകരം, വെറും വയറ്റിൽ വ്യായാമം ചെയ്യുകയാണെങ്കിൽ കൂടുതൽ ഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ഫാസ്റ്റിങ് വ്യായാമം ചെയ്യുന്നവരാണെങ്കിൽ ശരീരത്തിൽ വെള്ളം ധാരാളം ഉണ്ടായിരിക്കണം. ജലാംശം ഒരു കാരണവശാലും കുറയാൻ പാടില്ല. വ്യായാമത്തിന് മുമ്പും ശേഷവും ശേഷവും വെള്ളം കുടിക്കുന്നത് ശീലമാക്കുക. പേശികളെ വീണ്ടെടുക്കുന്നതിനും ഗ്ലൈക്കോജൻ സ്റ്റോറുകൾ നിറയ്ക്കുന്നതിനും പ്രോട്ടീനുകളുടെയും കാർബോഹൈഡ്രേറ്റുകളുടെയും സമ്പന്നമായ പോഷക  സമീകൃത ഭക്ഷണങ്ങൾ കഴിക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ ചിന്തകളില്‍ ജീവിക്കുന്നയാളാണെങ്കില്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും

നിങ്ങളുടെ ദിവസേനയുള്ള ഒരു ഗ്ലാസ് വെള്ളം കരളിനെ ദോഷകരമായി ബാധിച്ചേക്കാം!

ശബരിമല കയറാന്‍ ഒരുങ്ങുകയാണോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മൂത്രത്തിലെ നിറവ്യത്യാസവും കരള്‍രോഗ ലക്ഷണങ്ങളും

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments