Webdunia - Bharat's app for daily news and videos

Install App

കാലിന് ഉണ്ടാകുന്ന നീര് പ്രശ്നമാണോ? എങ്ങനെയാണ് ശ്രദ്ധിക്കേണ്ടത്?

Webdunia
വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (16:40 IST)
നമുക്കുണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണം നമ്മുടെ ശ്രദ്ധയില്ലായ്മ തന്നെയാകാം. ചെറിയ ലക്ഷണങ്ങൾ കണ്ടാലും നാം അത് ഗൌനിക്കാതെ വലിയ രോഗമായി മാറുന്നത് വരെ കാത്തിരിക്കുന്നത് ശരിയല്ല. 
ചെറിയ ആരോഗ്യ പ്രശ്നത്തെ പോലും നിസാരമായി എടുക്കരുത്. 
 
ഇത്തരത്തില്‍ ഒന്നാണ് കാലിലുണ്ടാകുന്ന നീര്. പലര്‍ക്കും ഈ പ്രശ്‌നം കാണാം. പ്രത്യേകിച്ചും അല്‍പം പ്രായം ചെന്നാല്‍ പലര്‍ക്കുമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നമാണ് ഇത്. പലരും ഇത് അവഗണിയ്ക്കാറാണ് പതിവ്. ഇതിനെ അങ്ങനെ നിസാരമായി കാണാൻ പാടില്ല. ചിലപ്പോഴിത് നമ്മുടെ ആരോഗ്യത്തെ തന്നെ സാരമായി ബാധിച്ചേക്കാം. 
 
കാലിൽ പലപ്പോഴും നീരു വരുന്നത് പ്രധാനമായും രണ്ടു കാരണങ്ങളാലാണ് എഡിമ അതായത് കാലില്‍ ദ്രാവകം വന്നടിയുന്ന അവസ്ഥയാണ് ഒന്ന്. കാലിലെ രക്തക്കുഴലുകള്‍ക്ക് അവയ്ക്കുള്‍ക്കൊള്ളാന്‍ കഴിയുന്ന തിനേക്കാള്‍ കൂടുതല്‍ ഫ്‌ളൂയിഡ് അടിഞ്ഞു കൂടുമ്പോഴാണ് ഇതുണ്ടാകുന്നത്. കാല്‍ ഏറെ സമയം തൂക്കിയിടുമ്പോള്‍ ഇതുണ്ടാകാറുണ്ട്.
 
എഡിമ കാലില്‍ എഡിമ അഥവാ ദ്രാവകം അടിഞ്ഞു കൂടുന്നത് ചിലപ്പോള്‍ ഹൃദയത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളുടെ സൂചനയാകാം കണ്‍ജെസ്റ്റീവ് ഹാര്‍ട്ട് ഫെയിലിയര്‍ എന്ന അവസ്ഥ. ഹൃദയത്തിന് വേണ്ട രീതിയില്‍ രക്തം പമ്പു ചെയ്യാന്‍ ആവാത്ത അവസ്ഥയില്‍ കാലില്‍ ദ്രാവകം അടിഞ്ഞു കൂടുന്ന ഒന്നാണിത്. ഇതിനൊപ്പം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ചുമ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം. അതിനാൽ കാലിലെ നീരിനെ ഇനിയെങ്കിലും നിസാരമായി കാണരുത്.  

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments