Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപ്പന്‍ഡിസൈറ്റിസ്; സൂക്ഷിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം

അപ്പന്‍ഡിസൈറ്റിസ്; സൂക്ഷിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം

അപ്പന്‍ഡിസൈറ്റിസ്; സൂക്ഷിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം
, ബുധന്‍, 14 നവം‌ബര്‍ 2018 (15:43 IST)
വയറിൽ അസുഖങ്ങൾ വരുമ്പോൾ വേദനയും മറ്റും വരുമ്പോൾ മാത്രമാണ് നമ്മൾ അത് അറിയുന്നത്. എന്നാൽ അസഹ്യമായ വേദനയല്ലെങ്കിൽ അത് നമ്മൾ ചുമ്മാ ഒഴിവാക്കുകയും ചെയ്യും. എന്നാൽ അറിഞ്ഞോളൂ വയറ്റിൽ വരുന്ന എന്ത് രോഗമായാലും അതിനെ നിസ്സാരമായി കളയരുത്.
 
അതുപോലെ വയറിനെ ബാധിക്കുന്ന ഒരു രോഗമാണ് അപ്പന്‍ഡിസൈറ്റിസ്. കഠിനമായ വേദനവരുമ്പോഴാണ്  അപ്പന്‍ഡിസൈറ്റിസ് എന്ന രോ​ഗം ഉണ്ടെന്ന് അറിയുന്നത്. പൊക്കിളിനു താഴെ ചെറുകുടലും വന്‍കുടലുമായി സന്ധിക്കുന്ന ഭാഗത്തുള്ള ഒരു അവയവമാണ്‌ അപ്പെൻഡിക്സ്‌. 
 
അടിവയറ്റില്‍ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെന്‍ഡിസൈറ്റിസിന്‍റെ പ്രധാന ലക്ഷണം. എന്നാല്‍ വേദന മാത്രമാണ് ഇതിന്റെ ലക്ഷണമെന്ന് പറഞ്ഞ് ഒഴിവാക്കരുത് കെട്ടോ. നമ്മൾ അധികം ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഈ അസുഖം കാരണം മരണം വരെ സംഭവിച്ചേക്കാം. എന്നീൽ തീരെ ചെറിയ കുഞ്ഞുങ്ങൾ, വൃദ്ധർ, അമിതവണ്ണമുള്ളവർ എന്നിവരിൽ ശ്രദ്ധേയമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. 
 
ഛർദ്ദി, വിശപ്പില്ലായ്‌മ, അടിവയറിൽ വലതുവശത്ത് താഴെയായി അമർത്തിയാൽ ശക്‌തിയായ വേദന, ചെറിയതോതിലുള്ള പനി എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. പനി സൂചിപ്പിക്കുന്നത് അപ്പെൻഡിക്‌സിൽ പഴുപ്പ് ബാധിച്ചിട്ടുണ്ടെന്നാണ്. വെളുത്ത രക്‌താണുക്കളുടെ എണ്ണം കുറയുകയും ചെയ്യും. നല്ലതുപോലെ ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. അസുഖത്തിന്റെ ആദ്യഘട്ടത്തിൽ മലബന്ധം അനുഭവപ്പെടാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ ചര്‍മ്മത്തിന് ദോഷം ചെയ്യുന്ന ചില പ്രവര്‍ത്തികള്‍ തിരിച്ചറിയാം