Webdunia - Bharat's app for daily news and videos

Install App

ലക്ഷണം വയറുവേദന മാത്രമല്ല, അൾസർ എന്ന വില്ലനെ ആരംഭത്തിൽ തന്നെ തിരിച്ചറിയൂ!

ലക്ഷണം വയറുവേദന മാത്രമല്ല, അൾസർ എന്ന വില്ലനെ ആരംഭത്തിൽ തന്നെ തിരിച്ചറിയൂ!

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (14:04 IST)
കുടലിനെ ഏറ്റവും അധികം ബാധിക്കുന്ന അസുഖങ്ങളിൽ ഒന്നാണ് അൾസർ. കൂടുതൽ പേരും ഇന്ന് അൾസർ എന്ന പ്രശ്‌നം നേരിടുന്നുമുണ്ട്. സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. 
 
പൊതുവെ കുടലിനെയാണ് ഇത് ബാധിക്കാറുള്ളതെങ്കിലും ഇത് വായിലും ദഹനവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന മറ്റേത് അവയവങ്ങളിലും കണ്ടേക്കാം. 
 
വയറുവേദന തന്നെയാണ് അള്‍സറിന്റെ പ്രധാന ലക്ഷണം. വയറിന്റെ മധ്യഭാഗത്തായി ചെറിയ തോതിലോ അല്ലാതെയോ വേദന തോന്നുന്നതാണ് ലക്ഷണം. കൂടാതെ ഭക്ഷണം കഴിച്ചയുടന്‍ വയര്‍ വീര്‍ത്തുവരുന്നത്, പുളിച്ചുതികട്ടുന്നത്, ക്ഷീണം, രക്തം വരുന്നത് ഒക്കെ ലക്ഷണങ്ങൾ തന്നെയാണ്.
 
നമ്മുടെ ജീവിതചര്യതെന്നെയാണ് അൾസർ എന്ന വില്ലനെ ക്ഷണിച്ചുവരുത്തുന്നത്. മസാലകൾ ധാരാളം ചേർത്ത ഭക്ഷണവും കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തതും ജങ്ക് ഫുഡുകൾ അമിതമായി കഴിക്കുന്നതുമെല്ലാം അൾസറിന് കാരണം തന്നെയാണ്.
 
എന്നാൽ ഇവയ്‌ക്കെല്ലാം പുറമേ മാനസികമായ വിഷമതകളും അൾസറിനും വയറിനെ ബാധിക്കുന്ന മറ്റ് രോഗങ്ങൾക്കും കാരണമായേക്കാം എന്നും വിദഗ്ധർ പറയുന്നു. ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം എന്നിവയും അള്‍സറിന് കാരണമാകുമത്രേ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന ഈ പ്രാണി ഉറങ്ങുമ്പോള്‍ ചെവിയില്‍ ഇഴഞ്ഞു കയറും!

Diabetes in Monsoon: മഴക്കാലത്ത് പ്രമേഹ രോഗികള്‍ അല്‍പ്പം കൂടുതല്‍ ശ്രദ്ധിക്കണം; രക്തത്തിലെ ഗ്ലൂക്കോസ് നിരക്ക് കൃത്യമായി നിലനിര്‍ത്താം

അസിഡിറ്റിയെ നേരിടാൻ ഇക്കാര്യങ്ങൾ വീട്ടിൽ ചെയ്ത് നോക്കാം

ദിവസവും ഷേവ് ചെയ്യരുത്; കാരണം ഇതാണ്

മുഖത്ത് തടിപ്പും ചൊറിച്ചിലും; കുട്ടികളിലെ ഭക്ഷണ അലര്‍ജിയുടെ ലക്ഷണങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments