Select Your Language

Notifications

webdunia
webdunia
webdunia
webdunia

30മിനിറ്റിൽ കൂടുതൽ ഫെയ്സ്ബുക്കിലും വാട്ട്സ്‌ആപ്പിലും കുത്തിയിരിക്കേണ്ട, പണി കിട്ടും !

30മിനിറ്റിൽ കൂടുതൽ ഫെയ്സ്ബുക്കിലും വാട്ട്സ്‌ആപ്പിലും കുത്തിയിരിക്കേണ്ട, പണി കിട്ടും !
, തിങ്കള്‍, 26 നവം‌ബര്‍ 2018 (13:59 IST)
ഫെയ്സ്ബുക്കും വാട്ട്സാപ്പും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളാണ് ഇന്നത്തെകാലത്ത് നമ്മുടെ ജീവിത താളത്തെ നിയന്ത്രിക്കുന്നത് എന്ന് പറഞ്ഞാൽ ഒരിക്കലും തെറ്റല്ല. അത്രത്തോളം നമ്മുടെ  ജീവിതചര്യയുടെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു ഇവ എന്നതാണ് യാഥാർഥ്യം. എന്നാൽ സാമൂഹിക മധ്യമങ്ങളോടുള്ള ഈ അമിത അഭിനിവേഷം കടുത്ത മനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായാണ് റിപ്പോർട്ടുകൾ. 
 
അരമണീക്കൂറിൽ കൂടുതൽ നേരം ഫെയ്സ്ബുക്കിലും വാട്ട്സ്‌ആപ്പിലും ചിലവഴിക്കുന്നവരിൽ മാനസികാരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. സാമൂഹ്യ മാധ്യമത്തിലെ വിശാല ജീവിതങ്ങളുമായി സ്വന്തം ജീവിതത്തെ നാമറിയാതെ താരതമ്യം ചെയ്യുപ്പെടുന്നതോടെയാണ് ഈ മാനസിക സംഘർഷങ്ങൾ ഉണ്ടാകുന്നത് എന്നാണ് പഠനത്തിലെ കണ്ടത്തൽ.
 
143 പേരിലാണ് പഠനം നടത്തിയത്. ഇവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഒരു കൂട്ടരെ സ്വതന്ത്രമായും മറ്റൊരു കൂട്ടരെ 30 മിനിറ്റ് മാത്രവും സോഷ്യം മീഡിയിൽ പ്രവേശനം നൽകിയാണ് പഠനം നടത്തിയത്. ഇതിൽ സാമൂഹ്യ മാ‍ധ്യമങ്ങൾ അമിതമായി ഉപയോഗിച്ചവരിൽ കടുത്ത മാനസിക സമ്മർദ്ദം ഉള്ളതായി കണ്ടെത്തി. സമ്മർദ്ദം കൂടുതലാണെന്ന് തോന്നുമ്പോൾ സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം കുറച്ചാൽ ആശ്വാസം സ്വയം മനസിലാ‍ക്കാമെന്നും ഗവേഷകർ പറയുന്നു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുരുഷന്മാരിലെ പുകവലി ജനിക്കാൻ പോകുന്ന ആൺ‌കുഞ്ഞിനെ ബാധിക്കും!