Webdunia - Bharat's app for daily news and videos

Install App

കൂടുതൽ കാലം ജീവിക്കണോ? ചോക്ലേറ്റ് കഴിച്ചാൽ മതി! പഠനം പറയുന്നു

നിഹാരിക കെ.എസ്
ബുധന്‍, 29 ജനുവരി 2025 (11:35 IST)
ആരോഗ്യത്തിന്റെ കാര്യം വരുമ്പോൾ അധികം ചോക്ലേറ്റോന്നും കഴിക്കണ്ട എന്നാണ് നാം പൊതുവെ കേട്ടിട്ടുള്ളത്. ആരോഗ്യത്തിന് നല്ലതല്ലെന്ന് കരുതി മാറ്റിവെച്ച ചോക്ലേറ്റും ചീസും വൈനും നിങ്ങളുടെ ആയുർദൈർഘ്യം വർധിപ്പിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ജേർണൽ ഓഫ് അൽഷ്യമേഴ്‌സ് ഡിസീസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ദിവസവും ഇവ മിതമായ അളവിൽ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ആയുർദൈർഘ്യം വർധിപ്പിക്കാനും സഹായിക്കുമെന്ന് കണ്ടെത്തി.
 
1787 പേരുടെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി 10 വർഷമാണ് ഗവേഷകർ പഠനം നടത്തിയത്. റെഡ് വൈൻ, ചീസ്, ചോക്ലറ്റ് പോലുള്ളവ അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ പട്ടികയിലാണ് പൊതുവെ ഉൾപ്പെടുത്തുക. എന്നാൽ ഇവയുടെ മിതമായ ഉപഭോഗം ഹൃദയാരോഗ്യവും തലച്ചോറിൻറെ ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. 
 
ദിവസവും ഡാർക്ക് ചോക്ലേറ്റ് 12 ഗ്രാം വീതം കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയും 12 ശതമാനം വരെ അതു സംബന്ധിച്ചുള്ള മരണസാധ്യത കുറയ്ക്കുമെന്ന് യുഎസ് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് 2022ൽ നടത്തിയ പഠനത്തിൽ പറയുന്നു. ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകളും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദത്തെ ചെറുക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് രക്തയോട്ടം മെച്ചപ്പെടാനും രക്തസമ്മർദം കുറയാനും കൊളസ്ട്രോൾ ക്രമീകരിക്കാനും സഹായിക്കുന്നു.  
 
ഇതിലൂടെ ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ ഇതിൽ അടങ്ങിയ തിയോബ്രോമിൻ, കഫീൻ തുടങ്ങിയ സംയുക്തങ്ങൾ തലച്ചോറിന്റെ പ്രവർത്തനം, ഏകാ​ഗ്രത, മാനസികാവസ്ഥ എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. എൻഡോർഫിൻ ഉൽപാദനം വർധിക്കാനും സഹായിക്കും. 70 ശതമാനം കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് പരമാവധി ആരോ​ഗ്യ ​ഗുണങ്ങൾ ലഭിക്കാൻ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ganesha Chathurthi 2025:ഗണപതിക്ക് ഏത്തമിടുന്നതിന്റെ പിന്നിലെ രഹസ്യമിതാണ് !

ആ കന്നഡ നടന് പൊക്കിൾ ഒരു വീക്ക്നെസായിരുന്നു, എല്ലാ സിനിമയിലും നായികയുടെ പൊക്കിളിൽ ഫ്രൂട്ട് സലാഡ് ഉണ്ടാക്കുന്ന രംഗമുണ്ടാകും: ഡെയ്സി ഷാ

Rahul Mamkoottathil: എത്രയലക്കി വെളുപ്പിച്ചാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടൻ , രാഹുൽ മാങ്കൂട്ടത്തിലിനെതിരെ താരാ ടോജോ അലക്സ്

വിശന്നിരിക്കില്ല, എത്ര തിരക്കായാലും മിതമായ ആഹാരം കഴിക്കും, ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി മലൈക അറോറ

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇളനീർ പതിവായി കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

സീസണല്‍ മുടി കൊഴിച്ചില്‍: ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍

Healthy Tips: പനി ഉള്ളപ്പോൾ കാപ്പി കുടിക്കാമോ?

മറവിരോഗം വരാതിരിക്കാന്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചാല്‍ മതി

ആർത്തവകാലത്ത് പൈനാപ്പിൾ കഴിക്കാമോ?

അടുത്ത ലേഖനം
Show comments