Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീകളില്‍ അരക്കെട്ടിന് താഴെ കൊഴുപ്പടിയുന്നതിന്റെ കാരണമെന്തെന്നറിയാമോ?

Do you know what causes fat under the waist in women?

നിഹാരിക കെ.എസ്

, ചൊവ്വ, 28 ജനുവരി 2025 (17:56 IST)
അരക്കെട്ടിന്റെ താഴെ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകൾ ഏറെയാണ്. നിതംബത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതും അരക്കെട്ടില്‍ കൊഴുപ്പടിഞ്ഞ് കൂടുന്നതും ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകളില്‍ കൂടുതലായും കാണുന്ന ഒന്നാണ്. പ്രത്യേകിച്ചും മെനോപോസ് സമയത്ത്. പുരുഷന്മാരില്‍ ഇത്തരം കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കുടവയര്‍ രൂപത്തിലാകും. 
 
ചിലര്‍ക്ക് പാരമ്പര്യമായി ഇതുണ്ടാകും. വണ്ണമുള്ള കുടുംബപ്രകൃതമെങ്കില്‍ ഇത് സാധാരണയാണ്. ഇതുപോലെ ടെന്‍ഷന്‍ കൂടിയാല്‍ അമിതമായ തടിയ്ക്കുന്നവരുണ്ട്. വ്യായാമക്കുറവാണ് ഇതിനുള്ള മറ്റൊരു കാരണം. ഉറക്കമില്ലാത്തതാണ് മറ്റൊരു കാരണം. ടെന്‍ഷന്‍, ഉറക്കക്കുറവ്, ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കുന്തനാണ് കാരണം. ഇതല്ലാതെ തൈറോയ്ഡ് പോലുള്ള ഹോര്‍മോണ്‍ പ്രശ്‌നങ്ങളെങ്കിലും ഇതുണ്ടാകും. 
 
സ്ഥിരം കലോറിയുള്ള ഭക്ഷണം കഴിയ്ക്കുന്നതും സ്ത്രീ, പുരുഷഹോര്‍മോണ്‍ വ്യത്യാസം കാരണവും ഉണ്ടാകുന്ന കൊഴുപ്പുമുണ്ട്. സ്ത്രീകളില്‍ ഈസ്ട്രജനും പുരുഷന്മാരിലെ ആന്‍ഡ്രോജെന്‍ ഹോര്‍മോണുകളുമാണ് ഇത്തരം കൊഴുപ്പിന് ഇടയാക്കുന്നത്.
 
കൃത്യമായ വ്യായാമവും ഭക്ഷണനിയന്ത്രണവും ഹോര്‍മോണ്‍ അവസ്ഥകളെ നിയന്ത്രിയ്ക്കുന്നത്തിലൂടെയെല്ലാം ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും. വയറ്റിലുണ്ടാകുന്ന കൊഴുപ്പിനോളം അരക്കെട്ടിനും കീഴ്ഭാഗത്തും വരുന്ന കൊഴുപ്പ് അപകടകരമല്ലെങ്കിലും ഇതും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തുന്നതാണ് വാസ്തവം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടെ ശരീരത്തിന് പ്രോട്ടീനുകള്‍ ദഹിപ്പിക്കാന്‍ കഴിയുന്നില്ല എന്നതിന്റെ 5 ലക്ഷണങ്ങള്‍