Select Your Language

Notifications

webdunia
webdunia
webdunia
webdunia

കറിവേപ്പില മരം പടർന്ന് പന്തലിക്കാൻ വഴികളുണ്ട്

Kitchen Tips

നിഹാരിക കെ എസ്

, വെള്ളി, 8 നവം‌ബര്‍ 2024 (12:55 IST)
എല്ലാ വീടുകളിലും വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് കറിവേപ്പില. നാട്ടിൻപുറങ്ങളിൽ കറിവേപ്പിലയുടെ മരമുണ്ടാകും. സിറ്റിയിൽ ആണെങ്കിൽ കറിവേപ്പില വാങ്ങണം. അത് അധികം നാളത്തേക്ക് ഫ്രഷ് ആയി നിൽക്കുകയും ഇല്ല. മായമൊന്നുമില്ലാത്ത നല്ല ഇലകൾ ഉള്ള കറിവേപ്പില കാണാൻ തന്നെ ഒരു ഭംഗിയാണ്. കറിവേപ്പിലയുടെ ഇലകളിൽ കറുത്ത പുള്ളികൾ വരികയും പിന്നീട് ഇല മുഴുവൻ കൊഴിഞ്ഞ് പോകുന്നതുമാണ് പലപ്പോഴും പതിവ് രീതി. പടർന്ന് പന്തലിച്ച് കറിവേപ്പില നിൽക്കാൻ ചില മാർഗങ്ങൾ ഉണ്ട്.
 
*കീടനാശിനികളൊന്നും അടിക്കരുത്.
 
* കറിവേപ്പിലയിൽ കഞ്ഞിവെള്ളം സ്ഥിരമായി ഒഴിച്ച് കൊടുക്കുക.
 
* ഇലകളായി നുള്ളി എടുക്കാതെ മുകൾ ഭാഗത്ത് നിന്ന് കത്രിക ഉപയോഗിച്ച് മുറിച്ച് എടുക്കുക.
 
* ചായപ്പൊടിയുടെ ചണ്ടിയും, മുട്ട തോടും വളമായി ഉപയോഗിക്കാം.
 
* 1 ലിറ്റർ പുളിച്ച കഞ്ഞിവെള്ളത്തിലേക്ക് രണ്ട് തുള്ളി വിനാഗിരി ചേർത്ത് വളമാക്കാം.
 
* മരത്തിൻ്റെ ചുവട്ടിൽ നല്ല രീതിയിൽ കരിയിലകളിട്ട് മൂടി കൊടുക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊടിയുപ്പിനേക്കാള്‍ നല്ലത് കല്ലുപ്പ്; കാരണം ഇതാണ്