ആസ്മ ദിനം 2025: ആസ്മയ്ക്ക് കാരണമാകുന്ന 6 ഭക്ഷണങ്ങള്‍ ഇവയാണ്
ചിലപ്പോള്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണവും ഇതിന് കാരണമാകാം.
ശ്വാസതടസ്സം, ചുമ എന്നിവ പ്രകടമാകുന്ന വിട്ടുമാറാത്ത ഒരു ശ്വാസകോശ സംബന്ധമായ രോഗമാണ് ആസ്ത്മ. വേനല്‍ക്കാലത്തും വസന്തകാലത്തും ആസ്ത്മയുടെ പ്രശ്‌നങ്ങള്‍ കൂടുന്നതിന് കാരണമാകുമെങ്കിലും, ചിലപ്പോള്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണവും ഇതിന് കാരണമാകാം. അസംസ്‌കൃത ഐസ്, ഐസ്‌ക്രീം, നൈട്രോ പഫ് തുടങ്ങിയ വളരെ തണുത്ത ഭക്ഷണങ്ങള്‍ ശ്വാസനാളത്തിന്റെ പാളിയെ പ്രകോപിപ്പിക്കുകയും ആസ്ത്മ ലക്ഷണങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
പ്രത്യേകിച്ച് നൈട്രോ പഫില്‍ ദ്രാവക നൈട്രജന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ദോഷകരമാണ്, ഇത് അന്നനാളത്തിനെയും ശ്വസനനാളത്തിനെയും കേടുവരുത്തും. ആസ്ത്മ രോഗികള്‍ കഴിയുന്നതും തണുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. അത്കൂടാതെ പല ചൈനീസ് വിഭവങ്ങളിലും ചില കൃത്രിമ അഡിറ്റീവുകളും, അലര്‍ജി ഉണ്ടാക്കുന്നവയോ അസ്വസ്ഥത ഉണ്ടാക്കുന്നവയോ ആയി പ്രവര്‍ത്തിക്കുന്ന എരിവുള്ള സോസുകളും അടങ്ങിയിട്ടുണ്ട്, ഇത് ആസ്ത്മ ലക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.
ചിപ്സ്, ഫ്രോസണ്‍ മീല്‍സ്, ബോക്‌സഡ് ജ്യൂസുകള്‍ തുടങ്ങിയ ഇനങ്ങളില്‍ പലപ്പോഴും പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ആസ്ത്മ ലക്ഷണങ്ങള്‍ വഷളാക്കും. അതുപോലെതന്നെ ഡ്രൈ ഫ്രൂട്ട്‌സും അച്ചാറുകളും ആസ്ത്മയുള്ളവരില്‍ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ക്കോ ??ശ്വസന പ്രര്‍ഗങ്ങള്‍ക്കോ കാരണമായേക്കും. കൂടാതെ ചില വ്യക്തികള്‍ക്ക് കഫീന്‍ അല്ലെങ്കില്‍ ആസ്പിരിന്‍ പോലുള്ള മരുന്നുകള്‍, ചില ഭക്ഷണങ്ങള്‍ എന്നിവയോട് അലര്‍ജിയുണ്ടാകാം ആസ്തമ ഉള്ളവര്‍ ഇവ ഒഴിവാക്കേണ്ടതാണ്.