Select Your Language

Notifications

webdunia
webdunia
webdunia
webdunia

48 മണിക്കൂറിനുള്ളില്‍ രണ്ടാം തവണയും അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

സംയുക്തസേന മേധാവി ജനറല്‍ അനില്‍ ചൗഹാനുമായും സേനാ മേധാവികളുമായും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ കൂടിക്കാഴ്ചകളുടെ തുടര്‍ച്ചയായി പ്രധാനമന്ത്രി പ്രതിരോധ സെക്രട്ടറിയെ കണ്ടിരുന്നു.

PM meets Ajit Doval

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 6 മെയ് 2025 (14:27 IST)
48 മണിക്കൂറിനുള്ളില്‍ രണ്ടാം തവണയും അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംയുക്തസേന മേധാവി ജനറല്‍ അനില്‍ ചൗഹാനുമായും സേനാ മേധാവികളുമായും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ കൂടിക്കാഴ്ചകളുടെ തുടര്‍ച്ചയായി പ്രധാനമന്ത്രി പ്രതിരോധ സെക്രട്ടറിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ കണ്ടത്.
 
ഇന്ത്യ പാക്ക് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട് നാളെ മോരില്‍ നടത്താനാണ് നിര്‍ദ്ദേശം അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളോട് പ്രധാനമായും നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പടിഞ്ഞാറന്‍ അതിര്‍ത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങളില്‍ ഉടന്‍ തയ്യാറെടുപ്പ് നടത്താനാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയത്. വ്യോമയാക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള എയര്‍ റെയ്ഡ് സൈറണ്‍ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കല്‍ സ്വീകരിക്കുക, തന്ത്ര പ്രധാന കേന്ദ്രങ്ങള്‍ പെട്ടെന്ന് കണ്ടെത്താതിരിക്കാനുള്ള നടപടി എടുക്കുക, വിദ്യാര്‍ഥികള്‍ക്കടക്കം പരിശീലനം നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം നല്‍കി. 
 
പഞ്ചാബില്‍ കഴിഞ്ഞദിവസം തന്നെ ഇത് സംബന്ധിച്ച് നടപടികള്‍ ആരംഭിച്ചിരുന്നു. അടിയന്തരസാഹചര്യം നേരിടാനുള്ള മോക്ക് ഡ്രില്‍ കഴിഞ്ഞ ദിവസം നടത്തി. ഫിറോസ് പൂരിലാണ് ലൈറ്റുകള്‍ അടച്ചുള്ള മോക്ക് ഡ്രില്‍ നടന്നത്. ഇതിനിടെ ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ക്ഷണം സ്വീകരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. വര്‍ഷാവസാനം ഇന്ത്യയില്‍ നടക്കുന്ന വാര്‍ഷിക ഉച്ചകോടിയിലേക്കാണ് നരേന്ദ്രമോദി പുടിനെ ക്ഷണിച്ചത്. പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ഡേറ്റുകള്‍ പിന്നീടായിരിക്കും അറിയാന്‍ സാധിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റവലി മദ്യപാനികള്‍ ഇത് വായിക്കാതെ പോകരുത്