Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊള്ളലിന് പേസ്റ്റ് തേയ്ക്കുന്നത് നല്ലതോ ചീത്തയോ?

പൊള്ളലേറ്റാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

Burning

നിഹാരിക കെ.എസ്

, ബുധന്‍, 13 ഓഗസ്റ്റ് 2025 (12:12 IST)
ആവി തട്ടിയുള്ള പൊള്ളല്‍, സ്റ്റൗവിലെ ബര്‍ണറില്‍ നിന്നുള്ള തീ കൊണ്ടുള്ള പൊള്ളല്‍, തിളച്ച വെള്ളം ദേഹത്ത് വീണുള്ള പൊള്ളല്‍, ചൂട് ചായക്കകത്ത് കൈ മുക്കിപ്പോയാൽ ഇങ്ങനെയൊക്കെയുള്ള പൊള്ളലുകൾക്ക് പെട്ടന്ന് തന്നെ ചില കരുതലുകൾ ചെയ്‌താൽ അധികം പൊള്ളലേൽക്കാതെ രക്ഷപ്പെടാം. പൊള്ളലിന്റെ തോതിനനുസരിച്ചാണ് അതിന്റെ ആഴം അളക്കുക.
 
തൊലിപ്പുറത്ത് ചെറിയൊരു നിറവ്യത്യാസം ഉണ്ടാക്കുന്ന പൊള്ളൽ അധികം സീരിയസ് അല്ല. പൊള്ളലേറ്റ ഭാഗത്ത് ചുവപ്പുനിറവും തടിപ്പുമാണ് ഉണ്ടാവുക. രണ്ട് മൂന്ന് ദിവസത്തേക്ക് പുകച്ചിൽ ഉണ്ടാകും. 
 
ചര്‍മത്തിലെ പുറംപാളിയായ എപ്പിഡെര്‍മിസിനെ ബാധിക്കുന്ന പൊള്ളലാണ് സീരിയസ്. ചര്‍മം പകുതിയോളം ആഴത്തില്‍ നശിച്ചുപോകുന്നു. വേദനയും പുകച്ചിലും ഉണ്ടാകുന്നു. ചര്‍മത്തില്‍ പോളകൾ ഉണ്ടാകും. ഇത് ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കേണ്ട പൊള്ളലാണ്.
 
തേര്‍ഡ് ഡിഗ്രി പൊള്ളല്‍ ആണ് ഏറ്റവും ഗുരുതരം. ചര്‍മം മൊത്തത്തില്‍ കരിഞ്ഞു പോകുന്ന അവസ്ഥയാണിത്. ചര്‍മത്തിലെ അകത്തും പുറത്തുമുള്ള പാളികളെ ബാധിക്കും. ചര്‍മത്തിലെ നാഡികള്‍, രക്തലോമികകള്‍, കൊഴുപ്പുകോശങ്ങള്‍, പേശികള്‍ എന്നിവയെയൊക്കെ ബാധിക്കുന്നു. അടിയന്തര ചികിത്സ അത്യാവശ്യമാണ്.
 
പൊള്ളലേറ്റാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ:
 
* പൊള്ളിയതിന് മുകളില്‍ ഐസ് വെയ്ക്കരുത്.
 
* പൊള്ളലേറ്റ ഭാഗത്ത് പേസ്റ്റ് തേയ്ക്കുന്നത് നല്ലതല്ല.
 
* തേന്‍, കാപ്പിപ്പൊടി എന്നിവ പുരട്ടുന്നതും ഉത്തമമാണ്. 
 
* തേൻ, പേസ്റ്റ് എന്നിവ പുരട്ടിയാൽ പൊള്ളിയ ഭാഗത്ത് അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്.
 
* പേസ്റ്റ് തേച്ചാൽ പഴുപ്പുണ്ടാകാനും സാധ്യതയുണ്ട്.
 
* പൊള്ളലേല്‍ക്കുമ്പോള്‍ കോശകലകളിലെ ജലാംശം വലിയ തോതില്‍ നഷ്ടപ്പെടും
 
* പോളകൾ ഒരു കാരണവശാലും പൊട്ടിക്കരുത് 
 
* ആവിയും ചൂടുവെള്ളവും പൊള്ളല്‍ തീവ്രത കൂട്ടും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗര്‍ഭിണിയാകുന്നതിന് മുന്‍പ് ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് ടെസ്റ്റ് ചെയ്യണം