Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടികളിലെ അപസ്‌മാരം; കാരണങ്ങൾ ഇവയൊക്കെയാണ്

കുട്ടികളിലെ അപസ്‌മാരം; കാരണങ്ങൾ ഇവയൊക്കെയാണ്

കുട്ടികളിലെ അപസ്‌മാരം; കാരണങ്ങൾ ഇവയൊക്കെയാണ്
, വ്യാഴം, 15 നവം‌ബര്‍ 2018 (17:05 IST)
കുട്ടികളിലെ അപസ്‌മാരം ചുമ്മാ അങ്ങ് തള്ളിക്കളയേണ്ട ഒരു രോഗമല്ല. മറിച്ച് വളർന്നുവരുന്തോറും ഗുരുതര പ്രശ്‌നങ്ങൾക്ക് കാരണമാനുക്ക ഒന്നാണിത്. നിങ്ങൾക്കറിയാമോ തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗമാണ് അപസ്‌മാരം. തലച്ചോറിന്റെ ഘടനയിലോ പ്രവര്‍ത്തനത്തിലോ ആകാം ഈ വ്യതിയാനമുണ്ടാകുന്നത്.
 
ഇത് സംഭവിക്കുന്നത് ചില പ്രത്യേക കാരണങ്ങൾ കൊണ്ടൊന്നുമല്ല. പല കാരണങ്ങളും ഇതിന് പിന്നിൽ ഉണ്ട്. നമ്മൾ നിസ്സാരമായി തള്ളിക്കളയുന്ന പലതും ഇതിന് കാരണമായേക്കാം. പ്രസവസമയം മുതൽ ഇതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുമുണ്ട്. പ്രസവസമയത്ത് ഓക്‌സിജന്റെ അളവ് കുറയുന്നത് പോലും തലച്ചോറിനെ ബാധിച്ചേക്കാം. 
 
അപകടങ്ങളിൽ നിന്നേൽക്കുന്ന പരുക്കുകളോ ട്യൂമർ പോലെയുള്ള വളർച്ചകളോ ചിലപ്പോൾ ഇതിന് കാരണമായേക്കാം. വളരെ ചെറുപ്പത്തിലുണ്ടായ ഒരു പരിക്കിന്റെ ബാക്കിപത്രവും തലച്ചോറിനെ പിന്നീട് വേട്ടയാടിയേക്കാം. മറ്റൊരു പ്രധാന കാരണം ജനിതകപരമായ കാരണമാണ്.
 
ജനിതക കാരണങ്ങളില്‍ പ്രസവിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടേക്കാം. തുടര്‍ന്ന് വയസ്സ് കൂടുന്തോറും വീണ്ടും ഇത് കൂടാനോ, രണ്ടാമത് വരാനോ ഉള്ള സാധ്യതയുമുണ്ടായിരിക്കും. ചിലര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന കാലയളവില്‍ മാത്രം മരുന്ന് കഴിച്ചാല്‍ മതിയാകും. എന്നാല്‍ എത്രകാലം മരുന്ന് കഴിക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കാനാവില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരുന്ന് ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക; നിങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ ഇവയാണ്