ഉറങ്ങുന്നതിന് 3 മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കണമെന്ന് കാര്‍ഡിയോളജിസ്റ്റ് പറയുന്നതിന് പിന്നില്‍ ഇതാണ് കാരണം
ഉറങ്ങാന്‍ പോകുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്, അതിന് പിന്നില്‍ ശാസ്ത്രീയമായ കാരണമുണ്ട്.
നമ്മളില്‍ പലരും രാത്രി ഭക്ഷണം കഴിച്ച് നേരെ ഉറങ്ങാന്‍ പോകുന്നതാണ് പതിവ്. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍, ഉറങ്ങാന്‍ പോകുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്, അതിന് പിന്നില്‍ ശാസ്ത്രീയമായ കാരണമുണ്ട്. ഉറങ്ങുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.
ഉറക്കം നിങ്ങളുടെ ശരീരത്തിന്റെ അറ്റകുറ്റപ്പണികള്‍, പുനഃസ്ഥാപനം, പുനരുജ്ജീവിപ്പിക്കല്‍ എന്നിവയ്ക്കുള്ള സമയമാണ്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് ഈ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു, കാരണം ശരീരം മറ്റ് ഗുണകരമായ പ്രവര്‍ത്തനങ്ങളെക്കാള്‍ ദഹനത്തില്‍ ഏര്‍പ്പെടുന്നു. കീറ്റോണുകള്‍ തീര്‍ന്നുപോവുകയും ഗ്ലൈക്കോജന്‍ കുറയുകയും ചെയ്യുന്നു.
3 മണിക്കൂര്‍ എന്നത് ഉറക്കത്തിനും അത്താഴത്തിനുമിടയിലുണ്ടാകേണ്ട എറ്റവും കുറഞ്ഞ സമയമാണ്. 4 മുതല്‍ 6 മണിക്കൂറെങ്കിലും ഇടവേള ഉറക്കത്തിനും അത്താഴത്തിനുമിടയില്‍ നല്‍കാനാകുമെങ്കില്‍ അതാണ് കൂടുതല്‍ ഉത്തമം.