Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂടത്ത് വിയർപ്പും ദുർഗന്ധവും നിങ്ങളെ അലട്ടുന്നുണ്ടോ? പരിഹാരമുണ്ട്

ചൂടത്ത് വിയർപ്പും ദുർഗന്ധവും നിങ്ങളെ അലട്ടുന്നുണ്ടോ? പരിഹാരമുണ്ട്

നിഹാരിക കെ എസ്

, ശനി, 9 നവം‌ബര്‍ 2024 (11:25 IST)
ചൂട് കൂടുമ്പോൾ ശരീരത്തിൽ വിയർപ്പും അധികമാകും. അപ്പോൾ ദുർഗന്ധവും ഉണ്ടാകും. ധാരാളം വെള്ളം കുടിച്ച് നിർജ്ജലീകരണം ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. വളരെയധികം ശ്രദ്ധയോടെ വേണം വേനൽക്കാലത്ത് ഭക്ഷണം തിരഞ്ഞെടുക്കാൻ. ശരീരത്തിന് തണുപ്പ് കുളിരും ലഭിക്കുന്ന ഭക്ഷണങ്ങൾ എപ്പോഴും തിരഞ്ഞെടുക്കാൻ ശ്രമിക്കുക. വിയർപ്പുനാറ്റം ഇല്ലാതാക്കാൻ ചില വഴികളുണ്ട്.
 
* വെള്ളം ധാരാളം കുടിക്കുക.
 
* എരിവുള്ള ഭക്ഷണങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇവ ശരീരത്തിൽ ചൂട് വർദ്ധിപ്പിക്കും.
 
* ദിവസത്തിൽ ഒരിക്കലെങ്കിലും കുളിക്കുക. രണ്ട് നേരം ശരീരം വൃത്തിയാക്കി കുളിച്ചാൽ അത്രയും നല്ലത്.
 
* ആൻറി ബാക്ടീരിയൽ സോപ്പ് ബാർ ഉപയോഗിക്കുക. ഇത് ബാക്ടീരിയകളെ ഇല്ലാതാക്കും.
 
* സാധാരണ ടാൽക്കം പൗഡറുകൾക്ക് പകരം ആൻ്റിപെർസ്പിറൻ്റ് ക്രീമുകളോ പൗഡറുകളോ ഉപയോഗിക്കാം.
 
* നന്നായി വിയർത്താൻ വസ്ത്രം മാറ്റാൻ നോക്കുക.   
 
* അയഞ്ഞ നല്ല കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടെ ശരീരഭാരം ഉയരത്തിനനുസരിച്ചാണോ, കണക്ക് ഇങ്ങനെയാണ്