Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാം, വഴി അടുക്കളയിൽതന്നെയുണ്ട് !

മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാം, വഴി അടുക്കളയിൽതന്നെയുണ്ട് !
, ഞായര്‍, 23 ഫെബ്രുവരി 2020 (16:56 IST)
മുഖ ചർമ്മത്തിലെ കറുത്ത പാടുകളും, മുഖക്കുരുവുമെല്ലാം അകറ്റാൻ പല മാർഗങ്ങളും പരീക്ഷിച്ച് എന്താണ് ഒരു വഴി എന്ന് ചിന്തിച്ചിരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം നമ്മുടെ അടുക്കളകളിൽ തന്നെയുണ്ട്
 
എന്താണെന്നാവും ചിന്തിക്കുന്നത്. ബേക്കിംഗ് സോഡയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒരു നുള്ള് ബേക്കിംഗ് ശോഡ മതി നിങ്ങളുടെ മുഖത്തെ പ്രശ്നങ്ങളകറ്റി കൂടുതൽ തെളിച്ചമുള്ളതാക്കി മാറ്റാൻ. ഇതിനായി ഒരു പാത്രത്തിൽ അൽ‌പം ബേക്കിംഗ് സോഡ് എടുത്ത് വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിലാക്കുക.
 
ഇത് മുഖത്ത് പുരട്ടി മൃതുവായി മസാജ് ചെയ്യണം. ബേക്കിംഗ് സോഡ മുഖത്ത് ഉരയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുറച്ചുനേരം മസാജ് ചെയ്ത് മുഖം കഴുകിയാൽ മുഖത്തുണ്ടാകുന്ന മാറ്റം നേരിട്ടുതന്നെ കാണാം. ബേക്കിംഗ് സോഗ്ഗ ചർമത്തിലെ സുശിരങ്ങളിൽ വരെ ചെന്ന് മുഖ ചർമ്മത്തെ ശുദ്ധമാക്കും. മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയെയും ഇത് ഇല്ലാതാക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിസാരം എന്നുതോന്നാം, ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ നട്ടെല്ലിന് പണികിട്ടും !